സുരേഷ് ഗോപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ;ഇനി ജയിലിലേക്ക് !എം.പിയായതിന് ശേഷവും മുമ്പും രണ്ട് കാറുകളാണ് സുരേഷ് ഗോപി പോണ്ടിച്ചേരി രജിസ്‌ട്രേഷനില്‍ വാങ്ങിയത്, നികുതി വെട്ടിച്ചതിനെതിരെ ബി.ജെ.പി നേതാക്കളും രംഗത്ത്

കൊച്ചി:നികുതി വെട്ടിപ്പിൽ സുരേഷ് ഗോപി ജയിലേക്ക് !..ഇതോടെ ആഢംബരക്കാര്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സുരേഷ് ഗോപി എം.പി വെട്ടിലായിരിക്കയാണ് . ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ക്രൈംബ്രാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ താരം ഇനി കോടതി കയറിയിറങ്ങും. സിനിമകളില്‍ ധാര്‍മികതയും നീതിബോധവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ജീവിതത്തില്‍ അങ്ങനെയല്ലായിരുന്നെന്ന് ഇതോടെ വ്യക്തമായി. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

വ്യാജ രേഖയുണ്ടാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. നികുതി വെട്ടിച്ചതിന് സംസ്ഥാനത്തെ ഒരു എം.പിക്കെതിരെ ആദ്യമായാണ് കേസ് എടുക്കുന്നത്. താരത്തിനെതിരെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എംപിയായതിന് ശേഷവും മുമ്പും രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ് മൂന്ന് സി.എ എന്ന വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തത്. സുരേഷ് ഗോപിയുടെ പേരില്‍ അവിടെ അപ്പാര്‍ട്ട്‌മെന്റില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിലൂടെ 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് െ്രെകംബ്രാഞ്ച് കണക്കാക്കുന്നത്. ഫഹദ്് ഫാസിലും അമലാ പോളും അടക്കം നികുതി വെട്ടിപ്പ് നടത്താന്‍ നിരവധി വ്യാജരേഖ ചമച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നു. ഫഹദ് 17 ലക്ഷം പിഴ അടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top