ഷാര്‍ജയില്‍ കാറപകടം:നാലംഗ കുടുംബം മരിച്ചു

ഷാര്‍ജ: മലൈഹ റോഡിലുണ്ടായ അപകടത്തില്‍ സ്വദേശി കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ആദില്‍ എം.എസ് (34), അസ്‌റ (26), മാജിദ് അലി (4), മുഹ്‌റ ആദില്‍ (ആറു മാസം) എന്നിവരാണ് ദുരന്തത്തിനിരയായത്. 22 വയസ്സുള്ള സ്വദേശി യുവാവിന് ഗുരുതര പരിക്കുണ്ട്.

ഇയാള്‍ ഓടിച്ച ചെറു കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടന്ന് എതിര്‍ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന 4 വീല്‍ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അമിത വേഗമാണ് ചെറുകാര്‍ അപകടത്തില്‍ പെടാന്‍ കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച ഉച്ചക്ക് 12.40ഓടെയാണ് അപകടത്തെ കുറിച്ച് അല്‍ ദൈബ് പോലീസ് സ്‌റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് മധ്യ മേഖല പോലീസ് ഡയറക്ടര്‍ കേണല്‍ മര്‍വാന്‍ ഹര്‍റാന്‍ അല്‍ ജുസായ് പറഞ്ഞു. ഉടന്‍ തന്നെ ആംബുലന്‍സ് അടക്കം പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും കുടുംബാംഗങ്ങളെല്ലാം സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അപകടങ്ങള്‍ ഒഴിവാക്കന്‍ വാഹനമോടിക്കുന്നവര്‍ അമിത വേഗമടക്കമുള്ള നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്ന് കേണല്‍ മര്‍വാന്‍ അഭ്യര്‍ത്ഥിച്ചു.

Top