യുകെയില്‍ കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടാകുമെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍!കോവിഡിന്റെ രണ്ടാം വരവ് ഭീകരമാകുമോ ? ഇന്നലെ സ്ഥിരീകരിച്ചത് 4422 പുതിയ കോവിഡ് രോഗികൾ

ബ്രിട്ടൻ :ബ്രിട്ടനിൽ രാജ്യത്ത് പ്രതിദിനം ആശങ്കപ്പെടുന്ന തരത്തില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. കോവിഡ് വീണ്ടും ശക്തമാകും എന്നാണു സൂചന . കോവിഡിന്റെ രണ്ടാം വരവുണ്ടായെന്ന് സ്ഥിരീകരിച്ച് ഞെട്ടിപ്പിക്കുന്ന കൊറോണക്കണക്കുകള്‍ പുറത്ത് വറുകയാണ് . ഇത് പ്രകാരം ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്നത് 4422 പുതിയ കോവിഡ് രോഗികളെയാണ്. മേയ് എട്ടാം തിയതിക്ക് ശേഷം ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളെ കണ്ടെത്തിയ ദിവസമായിരുന്നു ഇന്നലെയെന്നതും ഭീതിയേകുന്നുണ്ട്. ഇനി രാജ്യമാകമാനം ഏതാനും ദിവസങ്ങള്‍ക്കകം കോവിഡ് മരണങ്ങളേറുമെന്ന മുന്നറിയിപ്പും ശക്തമാണ്.

കോവിഡിന്റെ രണ്ടാംവരവ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെ തുറന്നു സമ്മതിച്ചു. രാജ്യത്തെങ്ങും കോവിഡിന്റെ രണ്ടാംവരവ് ദൃശ്യമാണെന്നും എന്നാൽ ഇതിന്റെ പേരിൽ നേരത്തെ ചെയ്തപോലുള്ള സമ്പൂർണ ലോക്ക്ഡൌണിലേക്കു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗ നിയന്ത്രണത്തിനായി കൂടുതൽ കഡശനമായ സോഷ്യൽ ഡിസ്റ്റൻസിംങ് നടപടികൾ സ്വീകരിക്കും. ദേശീയതലത്തിൽ ലോക്ക്ഡൗൺ ഒഴിവാക്കാനായി മൂന്നു ശ്രേണിയിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

വര്‍ധിതമായ രോഗപ്പകര്‍ച്ചയെ നിയന്ത്രിക്കാന്‍ രാജ്യത്ത് ഇനിയുള്ള ആറ് മാസങ്ങള്‍ക്കിടെ ഇടക്കിടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. വരും നാളുകളില്‍ രാജ്യത്ത് കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടാകുമെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍ സയന്റിസ്റ്റുകളും പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മുന്നറിയിപ്പുയര്‍ത്തിയിട്ടുമുണ്ട്. ലോക്ക്ഡൗണിലൂടെയല്ലാതെ രാജ്യത്തെ വൈറസ് പകര്‍ച്ചയെ പിടിച്ച് കെട്ടാന്‍ സാധിക്കില്ലെന്ന് ബോറിസ് തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍ ഇളവുകളെ ദുരുപയോഗിച്ച് ജനം യാതൊരു വിധത്തിലുള്ള സാമൂഹിക അകല നിയമങ്ങളും പാലിക്കാതെ പുറത്തിറങ്ങി അര്‍മാദിച്ചതാണ് രോഗം വീണ്ടും തിരിച്ച് വരാന്‍ കാരണമെന്നാണ് ബോറിസ് ആരോപിച്ചിരിക്കുന്നത്. സാഹചര്യങ്ങള്‍ വഷളായിരിക്കെ കോവിഡ് നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്ത് നിയമം ലംഘിക്കുന്നവര്‍ക്ക് മേല്‍ പിഴ ചുമത്തുകയും ചെയ്ത് ജനത്തെ അടക്കുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നാണ് ബോറിസ് തറപ്പിച്ച് പറയുന്നത്.

വിംബിൾഡണും ടോക്കിയോ ഒളിംപിക്സും ഉൾപ്പെടെയുള്ള മഹാ മാമാങ്കങ്ങൾ പലതും കൊണ്ടുപോയ കോവിഡ് വരാനിരിക്കുന്ന ന്യൂ ഇയർ ആഘോഷങ്ങളും അപഹരിക്കുമെന്ന് ഉറപ്പായി. കോവിഡിന്റെ പശ്ചാത്തലത്തിൽ ലണ്ടൻ നഗരത്തിലെ വിശ്വവിഖ്യാതമായ വെടിക്കെട്ട് റദ്ദാക്കി. ന്യൂ ഇയർ രാത്രിയിൽ ഒരുലക്ഷംപേർ നേരിട്ടും ഒന്നരക്കോടി ആളുകൾ ടെലിവിഷനിലൂടെയും ആസ്വദിക്കുന്ന ലണ്ടൻ ഐയിലെ വെടിക്കെട്ട് റദ്ദാക്കിയതായി മേയർ സാദിഖ് ഖാനാണ് അറിയിച്ചത്. ന്യൂ ഇയർ രാത്രിയിൽ ലണ്ടൻ നഗരത്തെ ആകെ ഉൽസവലഹരിയിലാക്കുന്ന വെടിക്കെട്ടും ആഘോഷങ്ങളും റദ്ദാക്കുന്നതിനു പകരമായി ആളുകൾക്ക് വീട്ടിലിരുന്ന് ആസ്വദിക്കാവുന്ന തരത്തിൽ പുതിയ ആഘോഷമാർഗം കണ്ടെത്തുമെന്ന് മേയർ സാദിഖ് ഖാൻ അറിയിച്ചു.

ദിവസേന അഞ്ഞുറിൽ താഴെ ആളുകൾ മാത്രം രോഗികളായിരുന്ന സാഹചര്യത്തിൽ നിന്നും ഒരാഴ്ച കൊണ്ട് നാലായിരത്തിലേറെ ആളുകൾ രോഗികളാകുന്ന സാഹചര്യത്തിലേക്ക് ബ്രിട്ടണിൽ സ്ഥിതി മാറി. ഇന്നലെ മാത്രം ബ്രിട്ടനിൽ രോഗികളായത് 4,322 പേരാണ്. ദിവസേന പത്തിൽ താഴെയായിരുന്ന മരണനിരക്കും ഒരാഴ്ചകൊണ്ട് മുപ്പതോട് അടുത്തു. ഇന്നലെ മാത്രം ബ്രിട്ടനിൽ കോവിഡ് മൂലം മരിച്ചത് 27 പേരാണ്. സ്കൂളുകളെല്ലാം തുറന്നതും വ്യാപാര സ്ഥാനപങ്ങളും ഓഫിസുകളുമെല്ലാം പതിവുപോലെ പ്രവർത്തനം ആരംഭിച്ചതുമാണ് ബ്രിട്ടണിൽ രണ്ടാം രോഗ വ്യാപനത്തിന് വഴിവച്ചിരിക്കുന്നത്.

Top