കെ.സി ജോസഫിനെതിരെ ചാനലിൽ പ്രതികരിച്ച കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ അക്രമണം.കോൺഗ്രസിന് പങ്കുണ്ടോ എന്ന് ചെന്നിത്തല മറുപടി പറയണം.

ചെമ്പേരി :കെ സി ജോസഫിനെതിരെ ചാനലിൽ പ്രതികരിച്ച കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ അക്രമണം.വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുതകർത്തു .വീട്ടുകാർ ഉണർന്നു വന്നപ്പോൾ അക്രമികൾ രക്ഷപെടുകയായിരുന്നു .മഹാമാരിയായ കൊറോണ എല്ലായിടത്തും പടർന്നു പിടിക്കുമ്പോൾ ജനപ്രതിനിധികളും നേതാക്കളും ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ നടപടികൾ ഏകോപിപ്പിക്കുന്നുണ്ട് കൊറോണയുമായി ബന്ധപ്പെട്ട് ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ഒരു ഇടപെടലും നടത്താത്ത കെ സി ജോസഫ് എം എൽ എക്കെതിരെ മീഡിയ വൺ ചാനലിൽ പ്രതികരിച്ച കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയാണിപ്പോൾ ആക്രമണം.ഉണ്ടായിരിക്കുന്നത്.

ചെമ്പേരി ചെളിമ്പറമ്പിലെ കുന്നേൽ മാർട്ടിന്റെ വീടാണ് ഒരു സംഘം എറിഞ്ഞ് തകർത്തത്. ചൊവാഴ്ച രാത്രി 10.30നാണ് ആക്രമണം. കഴിഞ്ഞ ദിവസം മീഡിയ വൺ ചാനലിൽ പ്രതിപക്ഷ നേതാവിനോട് ചോദിക്കാം എന്ന പരിപാടിയിൽ ഇരിക്കൂർ എംഎൽഎ കെ സി ജോസഫിനെ മണ്ഡലത്തിൽ കാണാനെ ഇല്ല എന്ന് മാർട്ടിൻ പരാതി പറഞ്ഞിരുന്നു. എന്നാൽ ചെന്നിത്തല മറുപടിപറഞ്ഞത് കെ.സി ജോസഫ് കോട്ടയത്ത്‌ ഉണ്ട്, കോവിഡ് കാരണമുള്ള സാങ്കേതിക തടസം കാരണം കോട്ടയത്ത്‌ നിന്നും ഇരിക്കൂറിലേക്ക് വരാൻ സാധിക്കില്ല എന്നുമാണ് .മാത്രമല്ല ജോസഫിനെ പൂർണ്ണമായി പിന്തുണച്ചുകൊണ്ട് ‘കെ.സി ജോസഫ് എല്ലാ ആഴ്ച്ചയും ഇരിക്കൂറിൽ എത്താറുണ്ട് എന്നും പറഞ്ഞിരുന്നു.

ഇതേ തുടർന്ന് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വലിയ ഭീഷണിയാണ് മാർട്ടിന് നേരെ ഉണ്ടായത് ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്ന ആക്രമണവും. ഇവരുടെ ആക്രമണത്തിൽ വീടിന്റെ രണ്ടാം നിലയിലെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർന്നു. ബഹളം കേട്ട് കുടുംബാംഗങ്ങൾ പുറത്തിറങ്ങിയപ്പോൾ അക്രമി സംഘം വന്ന വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.കുടിയാന്മല പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ഇലക്ഷൻ സമയത്തുംമാർട്ടിന് നേരെ ആക്രമണ ശ്രമം നടന്നിരുന്നു.കെ സി ജോസഫ് എം എൽ എ യുടെ ഗ്രൂപ്പുകാരനും ഇപ്പോൾ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലെ ജോലിക്കാരനുമായ ആളുടെ നേതൃത്വത്തിൽ ആയിരുന്നു .ക്രിമിനൽ പച്ജാത്തലം ഉള്ള അയാളുടെ അറിവോടെ തന്നെ ആയിരിക്കും ഇപ്പോഴത്തെ ആക്രമണവും എന്നുവേണം അനുമാനിക്കാൻ.എന്തായാലും മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധം ആണ് സംഭവത്തിൽ ഉണ്ടായിരിക്കുന്നത് .

ALSO READ : വിജയത്തിന് പിന്നിൽ തന്റെ വ്യക്തിപ്രഭാവം മാത്രം!സുധാകരന്റെ ഉരുക്ക് കോട്ടയിൽ കോൺഗ്രസ് തോറ്റില്ലേ ? 8 തവണ ഞാൻ വിജയിച്ചത് എന്റെ മാത്രം കഴിവാണ്.പാർട്ടിയെ തള്ളിപ്പറഞ്ഞു കെ.സി ജോസഫ് !!

കഴിഞ്ഞ എട്ടു തവണ ഇരിക്കൂർ നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത് കോട്ടയത്തുകാരൻ കെ.സി ജോസഫ് ആണ് .മണ്ഡലത്തിലെ ഭൂരിപക്ഷം കോൺഗ്രസുകാരുടെയും എതിർപ്പുകളെ മറികടന്നാണ് എല്ലാ സമയവും ഇറക്കുമതിക്കാരൻ ജോസഫിനെ സ്ഥാനാർഥിയാക്കുന്നത്.മറിച്ച് ഇടതുപക്ഷത്തെ സി.പി.ഐയുടെ മണ്ഡലം ആണ് ഇരിക്കൂർ .അവരും കരുത്തനായ സ്ഥാനാർത്ഥിയെ ഒരിക്കലും നിർത്തുന്നില്ല എന്ന പരാതിയും ഉണ്ട് .

എന്നാൽ ജോസഫിനെ വേർഷൻ അങ്ങനെയല്ല .അഞ്ചു കൊല്ലത്തിൽ മാത്രം ഒരിക്കൽ മണ്ഡലത്തിൽ പോകുന്ന ഒരാൾക്ക് 8 തവണ വിജയിക്കാൻ ആകുമോ ?എത്ര ശക്തിദുർഘം ആണെങ്കിലും ഇത്ര തവണ വിജയിക്കാൻ ആകുമോ ?കോൺഗ്രസ് പാർട്ടിയുടെ ശക്തി കൊണ്ടല്ല വിജയിക്കുന്നത് .തന്റെ മാത്രം കഴിവുകൊണ്ടാണ് വിജയിക്കുന്നത് .കോൺഗ്രസിന്റെ ശക്തി കേന്ദ്രം ആയ കണ്ണൂർ തോറ്റു തുന്നം പാടിയില്ലേ എന്ന് ജോസഫ് ചോദിക്കുന്നു .


യുഡിഎഫിന്റെ കോട്ട അല്ലായിരുന്നോ കണ്ണൂർ എന്നും ജോസഫ് ചോദിക്കുന്നു.അവിടെ തോറ്റത് സ്ഥാനാർത്ഥിയുടെ കഴിവില്ലായ്മ എന്നത് ചൂണ്ടിക്കാട്ടി ‘തന്റെ മാത്രം കഴിവാണ് -താൻ എന്ന വ്യക്തിയുടെ കരിസ്മ ആണ് ഇരിക്കൂറിൽ എട്ടു തവണ വിജയിക്കാൻ ആയതെന്നു ജോസഫ് ചൂണ്ടി കാണിക്കുന്നു.പറഞ്ഞതിന്റെ സാരം പാർട്ടിയല്ല പ്രധാനം വ്യക്തി പ്രഭാവം എന്നാണു ഇരിക്കൂറിന്റെ എം എൽ എ ജോസഫ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് മണ്ഡലത്തിൽ വരുന്നില്ല എന്ന വിമർശനം കാര്യമാക്കുന്നില്ല എന്നും ജോസഫ് പറയുന്നു.കണ്ണൂരിലെ കെ സുധാകരന്റെ കോട്ടയിൽ കോൺഗ്രസ് കോൺഗ്രസ് തോറ്റില്ലേ .അതും യുഡി എഫിന്റെ കോട്ട അല്ലായിരുന്നോ ?താൻ എട്ടുതവണ വിജയിച്ചത് ഇരിക്കൂർ പാർട്ടി ശക്തി ദുർഘം ആയതുകൊണ്ടോന്നുമല്ല എന്നും കെ.സി ജോസഫ് എം എൽ എ പറയുന്നു.

Top