യൂറോപ്പിൽ വൈറസ് ബാധ കുറയുമ്പോൾ റഷ്യയിലും ഇന്ത്യയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും കൊറോണ കൂടുന്നു .അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 90,931കവിഞ്ഞു.

ലണ്ടൻ :സ്പെയിനിൽ നിന്നും ശുഭ വാർത്തയാണ് വരുന്നത് .ഞായറാഴ്ച രാവിലെ മുതൽ 24 മണിക്കൂറിനുള്ളിൽ 87 പേർ കൊറോണ ബാധിച്ച് സ്പെയിനിൽ മരിച്ചത് .രണ്ട് മാസത്തിനിടെ ആദ്യമായാണ് 100 ൽ താഴെ മരണ സഖ്യ പിടിച്ച് നിർത്താൻ ആയത് . റഷ്യയിലും ഇന്ത്യയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ പടിഞ്ഞാറൻ യൂറോപ്പിൽ വൈറസ് ബാധ കുറയുന്നതായാണ് സൂചന

യുഎസ്, റഷ്യ, യുകെ എന്നീ രാജയങ്ങൾക്ക് ശേഷം കൊറോണ സ്ഥിരീകരിച്ച നാലാമത്തെ വലിയ രാജ്യമായിരിക്കയാണ് ബ്രസീൽ .ശനിയാഴ്ച 15,000 ത്തോളം പുതിയ കൊറോണ രോഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട് . സ്പെയിനിലും ഇറ്റലിയിലും കൊറോണ ബാധിതരുടെ നമ്പറുമായി താരതമ്യപ്പെടുത്തുമ്പോൾ വളർച്ച ഭീകരമാണ്.

അതേസമയം അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 90,931 കവിഞ്ഞു. രോഗബാധിതര്‍ 15 ലക്ഷം കടന്നു. ഇതില്‍ 339,232 പേര്‍ക്ക് രോഗം ഭേദമായിയെന്നാണ് കണക്കുകള്‍. പക്ഷേ, കോവിഡ് കണക്കുകള്‍ പരസ്പരം ചേരുന്നില്ലെന്നതാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രതിസന്ധി. കഴിഞ്ഞ പതിനഞ്ചു ദിവസമായി ഗുരുതര രോഗാവസ്ഥയിലുള്ളവരുടെ കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പോലും ഡേറ്റാബാങ്കിനു കഴിയുന്നില്ല. എന്നാല്‍, രാജ്യത്തെ ടാസ്‌ക്ക് ഫോഴ്‌സ് നിര്‍ജീവമായതാണെന്ന് ഇതിനു പിന്നിലെന്നാണ് പരസ്യമായ രഹസ്യം. ഇക്കാര്യം ഇന്നലെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നടത്തിയ വെര്‍ച്വല്‍ പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു.

കോവിഡിനെ കൂടെ നിര്‍ത്തുകയാണ് അമേരിക്ക ചെയ്യുന്നതെന്നും, ഇത്തരമൊരു പകര്‍ച്ചവ്യാധിയെ പിടിച്ചുകെട്ടാന്‍ ഇപ്പോഴും രാജ്യത്തിനു കഴിയുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കോവിഡ് കൊലയ്ക്ക് കൊടുക്കുന്നവരുടെ എണ്ണം ജൂണ്‍ ആദ്യത്തോടെ ഒരു ലക്ഷം കടക്കുമെന്നാണ് ആരോഗ്യവകുപ്പിനെ ഉന്നതരുടെ നിരീക്ഷണമെങ്കിലും ഇപ്പോഴത്തെ പോക്ക് നോക്കിയാല്‍ അതിനു മുന്‍പേ തന്നെ ഇത് മറികടക്കുമെന്നാണ് സാമാന്യനിരീക്ഷകര്‍ കരുതുന്നത്.

മൂന്നാഴ്ച മുന്‍പേ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കുന്നത് പതിനാറായിരത്തോളം പേരാണ്. ഇവര്‍ക്ക് എന്തു സംഭവിച്ചുവെന്നതും വ്യക്തമല്ല. ന്യൂയോര്‍ക്ക് സംസ്ഥാനത്തു നിന്നുള്ള കണക്കുകള്‍ കൃത്യമായി ലഭിക്കുമ്പോഴും ന്യൂജഴ്‌സി സംസ്ഥാനമാണ് കംപ്യൂട്ടിങ് സാങ്കേതിക പിഴവ് ചൂണ്ടിക്കാണിച്ച് ഡേറ്റകള്‍ നല്‍കാതിരിക്കുന്നതെന്ന് ഹോപ്കിന്‍സ് സര്‍വകലാശാല ഡേറ്റ കളക്ഷന്‍ സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് സ്ഥിരീകരിച്ച പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം അടുത്ത ദിവസങ്ങളില്‍ ക്രമാനുഗതമായി കുറഞ്ഞുവെന്നാണ് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് വീണ്ടും വ്യാപന സൂചനകളാണ് പ്രകടിപ്പിക്കുന്നത്. നിയന്ത്രണങ്ങള്‍ ഇളവു വരുത്തിയതിന്റെ ഫലമറിയാന്‍ അടുത്ത പത്തു ദിവസങ്ങള്‍ കൂടി വേണ്ടി വരും. അങ്ങനെയെങ്കില്‍, ഇപ്പോഴത്തെ ഭീമമായ കണക്കുകള്‍ സൂചിപ്പിക്കുന്നത് വൈറസിന്റെ ശക്തി കുറഞ്ഞില്ലെന്നു തന്നെയാണ്. റെംഡെസിവിര്‍ മരുന്നാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്യുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശുപാര്‍ശ ചെയ്യുന്ന ഹൈട്രോക്‌സി ക്ലോറോക്വിന്‍ ഇപ്പോള്‍ കോവിഡ് ചികിത്സയക്കായി മിക്കയിടത്തും ഉപയോഗിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

Top