യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു .മലപ്പുറം കൽപകഞ്ചേരി പറവന്നൂർ സ്വദേശി കായൽ മഠത്തിൽ അബ്ദുസമദ് (53) അൽഐനിൽ കോവിഡ് ബാധിച്ച് മരിച്ചു. ഗയാത്തിയിലെ ബറാറി നാച്വറൽ റിസോഴ്സസിൽ ഡ്രൈവറായിരുന്നു. ഏറെ നാളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: മുംതാസ്. മക്കൾ: മുഫീദ, ദാനിഷ, ഷിഫിൽ സമദ്. മരുമകൻ: ആനിസ് ആസാദ് (അജ്മാൻ).  53 വയസ്സായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയിരിക്കുകയാണ്. ഇന്ന് തന്നെ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ യുഎഇയില്‍ മരിച്ചിരുന്നു. മലപ്പുറം, ആലപ്പുഴ സ്വദേശികളാണ് ഇന്ന് മരിച്ചത്. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദ്ദീന്‍ കുളത്തുവീട്ടില്‍(52), ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബ്(45) എന്നിവരായിരുന്നു മരിച്ചത്. അതേസമയം ഇന്ന് മാത്രം അഞ്ചു മലയാളികളാണ് കൊവിഡ് ബാധിച്ച് യുഎഇയില്‍ മരിക്കുന്നത്.

അതേസമയം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തിക്കും.വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് മെയ് ഏഴ് മുതല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് സ്ഥാനപതി കാര്യലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികൾക്ക് തയ്യാറാവാന്‍ വിവിധ രാജ്യങ്ങളിലെ സ്ഥാനപതി കാര്യലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതിനായി തയാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാൽ വിമാനങ്ങളും നാവികസേന കപ്പലുകളും തയാറാകാനാണ് അറിയിപ്പ്.ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യന്‍ എംബസികളും ഹൈക്കമ്മിഷനുകളും തയറാക്കിക്കൊണ്ടിരിക്കുകയാണ്. നോണ്‍ ഷെഡ്യൂള്‍ഡ് കൊമേഷ്യല്‍ വിമാനങ്ങളാണ് ഇവരുടെ യാത്രയ്ക്കായി ഒരുക്കുന്നത്. മേയ് 7 മുതല്‍ ഘട്ടംഘട്ടമായിട്ടായിരിക്കും പ്രവാസികളെ തിരിച്ചെത്തിക്കുക. വിമാനത്തില്‍ കയറും മുന്‍പ് പരിശോധന നടത്തി രോഗലക്ഷണം ഇല്ലാത്തവരെ മാത്രമാവും യാത്രയ്ക്ക് അനുവദിക്കുക. യാത്രയിലുടനീളം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിബന്ധനകള്‍ പാലിക്കണം.

Top