ഡബ്ലിനില്‍ പാസ്പോര്‍ട്ട് ദുരുപയോഗം; ഒരു ലക്ഷത്തിലേറെ രൂപയുടെ ഹോട്ടല്‍ ബില്‍

കഴിഞ്ഞ മൂന്ന് വര്‍ഷമായി നെതര്‍ലാന്‍ഡില്‍ പഠിച്ചുകൊണ്ട് ജോലി ചെയ്യുകയാണ് യുവതി.മാതാപിതാക്കള്‍ മുംബൈയിലാണ് താമസം. ഡബ്ലിനില്‍ പാസ്പോര്‍ട്ട് ദുരുപയോഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ മുംബൈ സംത നഗര്‍ പോലീസ് അന്വേഷണമാരംഭിച്ചു. ഡബ്ലിനിലെ ഹോട്ടലില്‍ റിസര്‍വേഷന്‍ നടത്തുന്നതിന് അജ്ഞാതന്‍ തന്റെ പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ചെന്നാണ് പരാതി.തന്റെ പേരില്‍ ലഭിച്ച ഒരു ലക്ഷത്തിലേറെ രൂപയുടെ ഹോട്ടല്‍ ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് 29കാരി. നവംബര്‍ 10നാണ് വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയത്. ഡിസംബര്‍ ഒന്നിന് മുംബൈയിലെ വീട്ടിലിരിക്കുമ്പോഴാണ് ഹോട്ടലില്‍ നിന്നും യുവതിക്ക് ഇമെയില്‍ ലഭിച്ചത്.

അയര്‍ലണ്ടിലെ ഡബ്ലിനിലെ ഹോട്ടലില്‍ താമസിച്ചതിന് നന്ദി അറിയിച്ചതിനൊപ്പം 1,05,000 രൂപയുടെ ബില്ലുമാണ് ലഭിച്ചത്. ഇതു കണ്ട് ഞെട്ടിയ യുവതി ഇമെയിലിലെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടു. യുവതിയുടെ പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നടത്തിയന്നൊയിരുന്നു ഹോട്ടലധികൃതരുടെ മറുപടി.അയര്‍ലണ്ടില്‍ തന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്തെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. ഹോട്ടലില്‍ നിന്ന് ബില്‍ ലഭിച്ചപ്പോഴാണ് വിവരം അറിയുന്നതെന്നും യുവതി പറഞ്ഞു.യുകെയില്‍ ഉപരിപഠന ആവശ്യത്തിനായി പോകുന്നതിനായിരുന്നു വി എസ് എഫ് ഗ്ലോബല്‍ മുഖേന നവംബര്‍ 25 നും ഡിസംബര്‍ 1 നും ഇടയില്‍ വിസ സ്റ്റാമ്പിംഗിന് നല്‍കിയത്. ഈ സമയമത്രയും യുവതി അവിടെയില്ലായിരുന്നു.യുകെ വിസാ സ്റ്റാമ്പിംഗിനായി പാസ്‌പോര്‍ട്ട് മുംബൈയില്‍ നല്‍കിയിരിക്കുകയായിരുന്നു. വിസ അപേക്ഷയുടെ അഡ്മിനിസ്ട്രേറ്റീവ്, നോണ്‍ ജഡ്ജ്മെന്റല്‍ വശങ്ങള്‍ കൈകാര്യം ചെയ്യുന്നത് തങ്ങളാണെന്ന് സ്ഥാപനം സ്ഥിരീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top