യുകെയില്‍ മലയാളി വീട്ടമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അക്ഷധ ശിരോദ്കറിന്റെ അകാല വേര്‍പാടില്‍ ദുഃഖിതരായി കുടുംബാംഗങ്ങളും ലെസ്റ്റര്‍ മലയാളികളും

ലെസ്റ്റര്‍: യുകെയില്‍ മലയാളി വീട്ടമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശിയായ ഗില്‍ജിത് തോമസിന്റെ ഭാര്യയും ഗോവ സ്വദേശിനിയുമായ അക്ഷധ ശിരോദ്കര്‍ (38) ആണ് മരിച്ചത്. അക്ഷധയെ തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപസ്മാരത്തെ തുടര്‍ന്ന് നിലത്തു വീണുണ്ടായ മുറിവില്‍നിന്നു രക്തം വാര്‍ന്നു പോയതായി പ്രാഥമിക നിഗമനം.

അക്ഷധയെ തിങ്കളാഴ്ച പകല്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതിരുന്നതിനെ തുടര്‍ന്ന് ലെസ്റ്ററില്‍ തന്നെ താമസിക്കുന്ന സഹോദരിയും കുടുംബവും അന്വേഷിച്ചു വീട്ടില്‍ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ഗില്‍ജിത് വീട്ടില്‍ ഉണ്ടായിരുന്നില്ല. നാല് വയസ്സുകാരനായ ഏക മകന്‍ ആരോണ്‍ മാത്രമാണ് ഒപ്പം ഉണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ സജീവംഗമായ ഗില്‍ജിത് തോമസിന്റെ ഭാര്യ അക്ഷധ ശിരോദ്കറിന്റെ അകാല വേര്‍പാടില്‍ ഏറെ ദുഃഖിതരാണ് കുടുംബാംഗങ്ങളും ലെസ്റ്റര്‍ മലയാളികളും.

Top