കൊവിഡ് വാക്‌സിൻ: ആദ്യ ക്വാർട്ടറിൽ വിതരണം ചെയ്യുക പ്രതീക്ഷിച്ചതിലും പകുതി വാക്‌സിൻ മാത്രം; അയർലൻഡിൽ കൊവിഡ് വാക്‌സിൻ വിതരണം ഇങ്ങനെ

ഡബ്ലിൻ: രാജ്യത്ത് ആദ്യത്തെ മൂന്നു മാസം പ്രതീക്ഷിച്ചതിന്റെ പകുതി കൊവിഡ് വാക്‌സിൻ മാത്രമേ വിതരണം ചെയ്യാനാവൂ എന്ന ആരോഗ്യ വകുപ്പ്. കൊവിഡ് വാക്‌സിൻ വിതരണം സംബന്ധിച്ചുള്ള സപ്ലൈയുടെ കാര്യത്തിലുണ്ടായ പ്രതിസന്ധിയാണ് ഇപ്പോൾ വാക്‌സിൻ വിതരണത്തെ ബാധിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യത്തെ മൂന്നു മാസത്തിനിടെ 1.7 മില്യൺ കൊവിഡ് വാക്‌സിനാണ് വിതരണം ചെയ്യുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്നത്. ഫെബ്രുവരി അവസാനത്തോടെ രാജ്യത്ത് 520,0000 ഡോസ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്. 850,000 ഡോസ് കൊവിഡ് വാക്‌സിൻ മാർച്ച് അവസാനിത്തോടെ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് വാക്‌സിൻ വിതരണത്തിനു കരാറെടുത്ത മൂന്നു കമ്പനികളായ പ്രൈഫർ ബയോടെക്, മോഡേണ, ആസ്ട്രാ സെൻക എന്നീ കമ്പനികൾ വാക്‌സിൻ വിതരണത്തിൽ വരുത്തിയ വീഴ്ചയാണ് ഇപ്പോൾ വാക്‌സിൻ വിതരണത്തെ വൈകിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇരുപത് തവണയാണ് ഈ കമ്പനികൾ തങ്ങളുടെ വാക്‌സിൻ വിതരണം വൈകിപ്പിച്ചിരിക്കുന്നത്.

ജോൺസൺ ആൻഡ് ജോൺസൺ പുറത്തിറക്കിയ ഗെയിം ചേഞ്ചർ എന്ന സിംഗിംൾ ഡോസ് വാക്‌സിൻ രാജ്യത്ത് ഏപ്രിൽ മധ്യത്തോടെ മാത്രമേ പുറത്തിറങ്ങൂ എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു മാസത്തിനു ശേഷം മാത്രമേ കൊവിഡ് റഗുലേറ്ററി അതോറിറ്റിയുടെ അപ്രൂവൽ ഇതിനു ലഭിക്കൂ എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

Top