സൗദിയില്‍ മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

അല്‍അഹ്‌സ: സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്‌സയില്‍ മലയാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊല്ലം പള്ളിമുക്ക് കാവല്‍പ്പുര സ്വദേശി ജമാല്‍ സലീം ആണ് മരിച്ചത്. താമസസ്ഥലത്തു വെച്ചാണ് അപകടം, കൂടെയുള്ളവര്‍ അല്‍അഹ്‌സ അല്‍മന ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അല്‍അഹ്‌സ ഷാറെ സിത്തീനില്‍ ആയിരുന്നു ജമാല്‍ സലിം താമസിച്ചിരുന്നത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ജമാലിന്റെ കുടുംബം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top