റിയാദ്: സൗദിയില്‍ വാന്‍ ട്രെയിലറുമായി കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി (40) ആണ് മരിച്ചത്. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ റയ്‌നില്‍ ഇന്നലെ ഉച്ചയ്ക്കാണ് അപകടം. റിയാദിലെ സുലൈയില്‍ നിന്ന് അബഹയിലേക്ക് വാനില്‍ പോകുമ്പോള്‍ അല്‍ റയ്‌നില്‍ വാന്‍ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ണ്ട്.
പരുക്കേറ്റവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എല്ലാവരും അല്‍ റെയ്ന്‍ ജനറല്‍ ആശുപത്രിയിലാണ്. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അല്‍ റെയ്ന്‍ കെഎംസിസി ഭാരവാഹി ഷൗക്കത്ത് എന്നിവര്‍ തുടര്‍ നടപടികള്‍ക്കായി രംഗത്തുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക










