ഡെറി തടാകത്തില്‍ മുങ്ങി മരിച്ച റുവാന്റെയും ജോസഫിന്റെയും സംസ്‌കാരം വെളളിയാഴ്ച; ഒരുമിച്ച് കളിച്ചു വളര്‍ന്നവരുടെ അവസാന യാത്രയും ഒരുമിച്ച്.മലയാളികൾക്കൊപ്പം വേദന പങ്കിട്ട് ഐറിഷ് പ്രധാനമന്ത്രിയും

ബെൽഫാസ്റ്റ് :ഡെറി തടാകത്തില്‍ മുങ്ങി മരിച്ച റുവാന്റെയും ജോസഫിന്റെയും സംസ്‌കാരം വെളളിയാഴ്ച നടക്കും.ഇരുവരുടെയും സംസ്‌കാര തീയതികളും ഒരേ ദിവസം തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞു 2 മണി മുതല്‍ 7 മണി വരെയും, വ്യാഴം (01.09.2022) രാവിലെ 11 മണി മുതല്‍ രാത്രി 7 മണി വരെയും പൊതുദര്‍ശനത്തിനായി ഇരുവരുടെയും മൃതദേഹം സെന്റ്. കോളംബ്‌സ് ചര്‍ച്ച് ചാപ്പല്‍ റോഡ്, BT47 2BB വെയ്ക്കുന്നതാണ്. തുടര്‍ന്നു ഇരുവരുടെയും സ്വന്തം ഭവനങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ്.

വെള്ളിയാഴ്ച (02.09.2022) രാവിലെ 9.30 ന് വീടുകളിലെ ശുശ്രുഷ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് 11 മണിക്ക് സെന്റ്.മേരീസ് ചര്‍ച്ച് , 49 ആര്‍ഡ്‌മോര്‍ റോഡ് , ഡെറി, BT47 3QP യില്‍ മൃത് സംസ്‌കാരം വിശുദ്ധ കുര്‍ബാനയോടെ നടത്തപെടുന്നതാണ്. അതിനു ശേഷം കല്ലറയില്‍ സംസ്‌കാരം നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുകെയിലെയും അയര്ലണ്ടിലെയും മലയാളി സമൂഹത്തിനെ വേദനയിലാഴ്ത്തിയിരിക്കയാണ് കുട്ടികളുടെ മുങ്ങിമരണ വാര്‍ത്ത. ചെറുപ്പം മുതല്‍ ഒന്നിച്ച് കളിച്ചുവളര്‍ന്ന രണ്ട് മിടുക്കരായ കുട്ടികള്‍ പൊടുന്നനെ നഷ്ടമായതിന്റെ വേദനയിലാണ് ഓരോ മലയാളികളും. ഭൂമിശാസ്ത്രപരമായി താരതമ്യേന ചെറിയ പ്രദേശമായതുകൊണ്ട് തന്നെ വളരെ അടുത്തിടപഴകി ജീവിയ്ക്കുന്ന മലയാളി കുടിയേറ്റ സമൂഹം ഈ ദാരുണ വിയോഗങ്ങളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്.

വടക്കന്‍ അയര്‍ലെന്‍ഡിലെ ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തിലാണ് ഇന്നലെ മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്. കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്ത് മുപ്രപ്പള്ളില്‍ ജോഷി സൈമണിന്റെ മകന്‍ റുവാന്‍ ജോ സൈമണ്‍ (16) കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടില്‍ കൊരട്ടി കുറുവാമൂഴി ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസ് (അജു) വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍ (16),
എന്നിവരാണ് മരിച്ചത്.

ഇരുവരും ഡെറി സെന്റ് കൊളംബസ് ബോയ്സ് കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു. തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു അപകടം. സ്‌കൂള്‍ അവധി ആയതിനാല്‍ എട്ട് പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയതായിരുന്നു. പോകും വഴി തടാകത്തിലെ വെള്ളത്തിലേക്കിറങ്ങിയ റുവാന്‍ മുങ്ങിയതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയ ജോസഫും അപകടത്തില്‍പെടുകയായിരുന്നു.എമര്‍ജന്‍സി സര്‍വീസുകളും ഫോയില്‍ സെര്‍ച്ചും റെസ്‌ക്യുവും പൊലീസ് ഡൈവേഴ്സും നടത്തിയ തിരച്ചിലില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

മരണമടഞ്ഞ കുട്ടികളുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന സങ്കല്‍പ്പിക്കാനാവാത്ത ദുഃഖത്തിനൊപ്പം തങ്ങളുടെ ഹൃദയം ചേര്‍ക്കുന്നതായി ഐറിഷ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞു.മനോഹരമായ വേനല്‍ക്കാല സായാഹ്നം ആസ്വദിക്കാന്‍ ആളുകള്‍ പുറപ്പെടുന്നത് സങ്കല്‍പ്പിക്കാന്‍ നമുക്ക് കഴിയുമ്പോളും ആളുകള്‍ ജലസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ അത് ഇത്തരം ദുരന്തത്തില്‍ അവസാനിക്കുന്നത് ദു:ഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയായ ജോഷിയുടെ പുത്രനാണ് അന്തരിച്ച റോഷന്‍. സമീക്ഷ ലണ്ടന്‍ഡെറി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് ജോഷി റുവാന്റെ മാതാവ് സാലി.സഹോദരന്‍എവിന്‍. കഴിഞ്ഞ മാസം ജൂലൈയില്‍ നാട്ടില്‍ എത്തിയിരുന്നു.എരുമേലി കൊരട്ടി കുറുവാമൂഴിയിലെ ഒറ്റപ്ലാക്കല്‍ കുടുംബാംഗമാണ് മരിച്ച ജോസഫിന്റെ പിതാവ് അജു. മരിച്ച ജോസഫിന്റെ മാതാപിതാക്കള്‍ 2005 മുതല്‍ അയര്‍ലന്‍ഡിലാണ് താമസിക്കുന്നത്. 2020ല്‍ ആണ് അവസാനമായി കുടുംബസമേതം നാട്ടിലെത്തിയത്. അടുത്തവര്‍ഷം നാട്ടില്‍ വരാനിരിക്കുകയായിരുന്നു ഇവര്‍. പിതാവ് അജു ബിസിനസ് സ്ഥാപനം നടത്തുകയും മാതാവ് വിജി നേഴ്സുമാണ്. സഹോദരങ്ങളായ ജൊഹാന, ക്രിസ് എന്നിവര്‍ അയര്‍ലന്‍ഡില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളാണ്.

Top