സീറോ മലബാർ സഭ അടിയറവു പറഞ്ഞു..!! വിവാദക്കാരൻ വളമനാലിനു പകരം വട്ടായിൽ;ചൂഷണത്തിനും ഭയപ്പെടുത്തലിനും എതിരെ അയർലണ്ടിലെ വിശ്വാസികൾ പോരാട്ടം തുടരും.

ഡബ്ലിൻ: ചൂഷണവും തട്ടിപ്പും അയർലന്റിലെ വിശ്വാസ സമൂഹത്തിൽ  അടിച്ചേല്പിക്കാൻ ആവില്ലാന്നു തെളിഞ്ഞുകഴിഞ്ഞു . അയർലണ്ടിലെ സീറോ മലബാർ വിശ്വാസികൾക്ക്  ഇത് നിശ്ചയദാർഢ്യം നൽകിയ വിജയമാണ് .തങ്ങൾ പുരോഹിതരുടെ അടിമകളല്ലെന്ന്  അവർ തെളിയിച്ചിരിക്കുകയാണ് .ഓട്ടിസം ബാധിച്ച കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അപമാനിച്ച ഫാദർ വളമനാൽ എന്ന ധ്യാന പ്രാസംഗികനെ  അയർലണ്ടിന്റെ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് വിശ്വാസികൾ തീരുമാനിച്ചിരുന്നു .അതിനായി Syro Malabar Migrant Community Ireland ( SMMCI) എന്നപേരിൽ ഒരു കൂട്ടായ്മ രൂപികരിച്ചു ഒപ്പുശേഖരണം നടത്തിയിരുന്നു .കൂടാതെ ഐറിഷ് ഗവെർന്മേന്റിനും ഡബ്ലിന് ആർച്ചുബിഷപ്പിനും പരാതികൾ നൽകിയിരുന്നു .ഈ കാമ്പയിൻ ലോകം മുഴുവൻ ഉള്ള  മലയാളികൾ ഏറ്റെടുക്കുകയും  അതിന്റെ ഫലമായി  കാനഡ ,ഓസ്ട്രേലിയ, ബ്രിട്ടൻ എന്നിവിടങ്ങളിൽ  നിശ്ചയിച്ചിരുന്ന ധ്യാനപരിപാടികൾ  റദ്ദാക്കുകയും ചെയ്തു .

ഒക്ടോബര് 26, 27, 28 തീയതികളിലാണ്  അയർലണ്ടിലെ ധ്യാനം നടക്കുന്നത് എങ്കിലും സീറോ മലബാറിന്റെ  വെബ്സൈറ്റിൽ   നിന്ന് വളമനാൽ എന്ന പേര്  മാറിയിരുന്നില്ല. മാപ്പുപറഞ്ഞും ,അടിമകളെപോലുള്ള ചിലവിശ്വാസികളെ ഉപയോഗിച്ചു  കൗണ്ടർ പെറ്റിഷൻ തുടങ്ങിയും  വളമനാൽ പിടിച്ചു നില്ക്കാൻ ആവതു ശ്രമിച്ചു.  പക്ഷെ  അതൊന്നും വിലപ്പോയില്ല .ഈ കഴിഞ്ഞ ദിവസം മാത്രമാണ് വളമനാലിനു പകരം  വട്ടായി യിലിന്റെ പേര് വെബ്സൈറ്റിൽ  ചേർത്തത് . അങ്ങനെ ഗത്യന്തരമില്ലാതെ അവസാനം  നാണം കെട്ട് സഭ തോൽവി സമ്മതിക്കുകയാണ് .സാമ്പത്തിക ക്രമക്കേടിൽ ഇപ്പോഴേ ആരോപണം ഉള്ള വൈദികന്റെ ക്ലാസ്മേറ്റായ വിവാദ ധ്യാനഗുരുവിനെ കൊണ്ടുവന്നു  ഭയപ്പെടുത്തി പണപ്പിരിവ് നടത്താണ് ലക്ഷ്യമിട്ട വൈദികന് ഒടുവിൽ അടിയറവും പറയേണ്ടി വന്നു .

സ്വയംഭോഗവും സ്വവർഗ രതിക്കാരുമാണ് അയർലന്റിലെ പ്രവാസികളായ വിശ്വാസികളിൽ ഭൂരിഭാഗം എന്നും അവരുടെ സ്വയം ഭോഗം സ്വവർഗ രതി എന്നിവ കൊണ്ടാണ് ഓട്ടിസം ഉള്ള കുട്ടികൾ ജനയ്ക്കുന്നതെന്നും ഫാ വാളമനാൽ പ്രസംഗിച്ചത് .പരിശുദ്ധാദമാവാനുപോലും ഈ വിവാദ വൈദികനു ഇതുവെളിപ്പെടുത്തി കൊടുത്തതെന്നും വെളിപ്പെടുത്തൽ നടത്തിയിരുന്നു .പ്രേമിക്കുന്നവർ നശിച്ചുപോകുമെന്നും -വിവാഹസൽക്കാരത്തിന് മദ്യം വീട്ടിൽ കയറ്റുന്നവരുടെ താലിച്ചരട് പൊട്ടിപ്പോകുമെന്നും ഈ വിവാദ ഭപ്പെടുത്തൽ വൈദികൻ തട്ടിവിട്ടിരുന്നു.

Also:യേശു വടി എടുത്തു!..വിവാദ വചനപ്രഘോഷകൻ ഡൊമിനിക് വാളാംനാളിനെതിരെ ഐറിഷ് സഭയും !!സാമ്പത്തിക ക്രമക്കേടിൽ അന്വോഷണം വേണമെന്നും വിശ്വാസികൾ .ഭയവും അന്ധവിശ്വാസവും നിറയ്ക്കുന്ന മലയാളി വൈദികർ നിരീക്ഷണത്തിൽ. 

ഇതിനിടയിൽ ഡബ്ലിന് ആർച്ചു  ബിഷപ്പ് എതിർത്താലും വളമനാലിനെ അയർലണ്ടിൽ കൊണ്ടുവരും എന്ന് വെല്ലു വിളിച്ചു സീറോമലബാറിന്റെ ലോഗോ ഉപയോഗിച്ച് ചില തല്പര കക്ഷികൾ പോസ്റ്റർ പ്രചരിപ്പിച്ചിരുന്നു അവർക്കെല്ലാം ഇനി തലയിൽ മുണ്ടിട്ടു നടക്കാം..  പരിശുദ്ധാന്മാവു വെളിപ്പെടുത്തി എന്ന് പറഞ്ഞാണ് വളമനാലും  വട്ടയിലും പോലുള്ള ധ്യാന പ്രസംഗകർ  ജനങ്ങളെ പേടിപ്പിച്ചു വിശ്വസിപ്പിക്കുന്നത് .പിന്നീട് ഒരു ഉളുപ്പുമില്ലാതെ മാപ്പും പറയും ..! ഈപ്രഹസനങ്ങൾ വിവരമുള്ള വിശ്വാസികൾ മനസ്സിലാക്കി തുടങ്ങുന്നതോടെ ഇവരുടെ കച്ചവടം പൂട്ടിപോകും .

ഇതുകൊണ്ടൊന്നും  സഭയിലെ നീതികേടിനെതിരെയുള്ള ഈ യുദ്ധം  അവസാനിപ്പിക്കില്ലെന്നും പുരോഹിതരുടെ വിശ്വാസികളുടെ  മേലുള്ള പ്രമാണിത്തവും ധാർഷ്ഠ്യവും  ചെറുക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും SMMCI അറിയിച്ചു .വട്ടയിലിനെ പോലുള്ള തെറ്റിദ്ധാരണ പരത്തുന്ന, ഭയപ്പെടുത്തുന്ന പ്രാസംഗികരെ  അയർലണ്ടിലേക്ക് പ്രവേശിപ്പിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളും .എല്ലാ വർഷവും രണ്ടോ മൂന്നോ ധ്യാനങ്ങൾ സംഘടിപ്പിച്ചു വൻതുകയാണ് വിശ്വാസികളിൽനിന്നു  സീറോ മലബാർ സഭ കൊള്ളയടിക്കുന്നത് .ഈ പണം ഒരു തരത്തിലും പാവങ്ങൾക്ക് ഉപകാരപെടുന്നില്ല ..

ഐറിഷ് വൈദീകർ സ്വന്തം ശമ്പളത്തിൽ നിന്ന് കാർ വാങ്ങുബോൾ  മലയാളി വൈദികർ തങ്ങൾക്കു  ലഭിക്കുന്ന ശമ്പളം ബാങ്കിൽ ഇട്ടു വിശ്വാസികളുടെ പണം ഉപയോഗിച്ച് കാർ വാങ്ങിച്ച് അതിനു ഇൻഷുറൻസും പെട്രോൾ അടിക്കുന്നതും വിശ്വാസികളുടെ പണകൊണ്ടാണ് .അതുകൂടാതെ ഇവരുടെ ഭക്ഷണം ലോഡാരിവർക്ക് എന്നിവക്ക് പോലും വിശ്വാസികളുടെ ചിലവിൽ ജോലിക്കാരെ വേണമെന്ന്  വാശി പിടിക്കുന്നവരാണ് .അയർലണ്ടിൽ ഒരു നേഴ്‌സിന് കിട്ടുന്നതിലും വലിയ ശമ്പളമാണ് ഒരു വൈദികന് കിട്ടുന്നത് .2500 യൂറോയോളം ,(മാസം രണ്ടുലക്ഷം രൂപ )അതുകൂടാതെ മറ്റ് ആനുകൂല്യനാണ് വെച്ചിരിപ്പ് -കുര്ബാനപ്പണം ഒപ്പീസ് എന്നിവയിലൂടെ വിശ്വാസികളെ ഊട്ടിപ്പിഴിയുകയാണീ പരാന്നഭോജികൾ .

വൈദീകരുടെ എല്ലാ ചിലവുകളും വിശ്വാസികളുടെ  ചുമലിൽ ..!ഇത്രയും  തരം  താഴ്ന്ന പരിപാടി ഒരു ഐറിഷ് പുരോഹിതനും ഇവിടെ ചെയ്യില്ല എന്നതാണ് പരമാർത്ഥം . പണത്തിനു വേണ്ടി ഒരു ഉളുപ്പുമില്ലാതെ അയർലണ്ട് പോലുള്ള രാജ്യങ്ങളിലേക്ക് വരുവാൻ വൈദീകർ നാട്ടിൽ മത്സരമാണ് .”യേശുവിനെ വിറ്റു  പുട്ടടിക്കുക” എന്ന പ്രയോഗം  നടപ്പിൽ വരുത്തുന്നത് ഈ സീറോ വൈദീകരാണ് .  വിശ്വാസികൾ വിയർത്തു ലഭിക്കുന്ന അപ്പം ഭുജിച്ചു സുഖിക്കുന്നവർ. വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന ഈ പരാന്നഭോജികളുടെ പ്രവർത്തനങ്ങൾ കത്തു മുഖേനയും നേരിട്ട് കണ്ടും ഡബ്ലിൻ  ആർച്ചു  ബിഷപ്പിനെ ബോധ്യപ്പെടുത്താൻ SMMCI ആലോചിക്കുന്നുണ്ട്.

പിൻകുത്ത് : രൂപത ശമ്പളം വിലക്കി വെട്ടിക്കുറച്ചപ്പോൾ വിളറിപിടിച്ച് വൈദികർ !സുഖജീവിതത്തിനും സ്വൈര ജീവിതത്തിനും സ്വന്തം രൂപ’താ  ഉണ്ടാക്കാൻ ഇറ്റലി കട്ടുമുടിച്ച ‘വലിയാതിരുമേനിയും കൂട്ടങ്ങളും എത്തുന്നതും ഭീതിവിതക്കുന്ന വൈദികർ ആരോപിക്കുന്ന ‘സ്വവർഗ രതിക്കാരും സ്വയം ഭോഗക്കാരുമായ വിശ്വാസികളുടെ പണം ലക്‌ഷ്യം വെച്ചുകൊണ്ടുമാത്രമാണ് .ഇവർ ക്രിസ്തുവിന്റെ പുരോഹിതരോ അതോ വെറും പണക്കിഴി നോക്കുന്ന ‘യൂദാസിന്റെ പിന്മുറക്കാരോ ?

Top