അയര്‍ലന്‍ഡ് മലയാളി വിന്‍സെന്റ് ചിറ്റിലപ്പള്ളി (66) ദ്രോഗഡയില്‍ അന്തരിച്ചു

ദ്രോഗഡ: അയര്‍ലന്‍ഡ് മലയാളി വിന്‍സെന്റ് ചിറ്റിലപ്പള്ളി (66) ദ്രോഗഡയില്‍ അന്തരിച്ചു. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയാണ്. ഭാര്യ: താര വിന്‍സന്റ് (റിട്ടയേര്‍ഡ് സ്റ്റാഫ് നഴ്സ്, ലൂര്‍ദ്ദ് ഹോസ്പിറ്റല്‍, ദ്രോഗഡ). ഇവര്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മരണം.

ദ്രോഗഡ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായിരുന്ന വിന്‍സന്റ് ചിറ്റിലപ്പിള്ളിയുടെ വേര്‍പാടി ല്‍ ഡിഎംഎ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം പിന്നീട് നാട്ടില്‍ വച്ച് നടത്താനാണ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top