ഹൂ ഈസ് ഹൂ ഓഫ് യൂ എ ഇ മലയാളീസ്’യൂ എ ഇ മലയാളികളുടെ റഫറൻസ് പുസ്‌തകം പ്രകാശനം ചെയ്യുന്നു .

തിരുവനന്തപുരം :യൂ എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത പ്രസാധന സ്ഥാപനമായ എക്സലെൻസ് ഗ്ലോബൽ (Excellence Global ) പ്രസിദ്ധീകരിക്കുന്ന’ ഹൂ ഈസ് ഹൂ ഓഫ് യൂ എ ഇ മലയാളീസ് ‘ (Who is who of UAE Malayalis )2020 ജനുവരി 2 ന വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം hycinth ഹോട്ടലിൽ വെച്ച് പ്രകാശനം ചെയ്യുന്നു .

വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച രണ്ടായിരം (2000 ) യൂ എ ഇ മലയാളികളുടെ ലഘു ജീവചരിത്രം ,അഡ്രസ് ,ഫോൺ നമ്പർ ,ഇന്ത്യൻ എംബസ്സി ,ഇന്ത്യൻ കൗൺസിലേറ്റ് ,നോർക്ക , ഇന്ത്യൻ അസോസിയേഷനുകൾ ,മീഡിയ ,മെഡിക്കൽ , ബാംങ്കിംഗ് ,ഇൻഷുറൻസ് ,
വിദ്യഭ്യാസം കല, സാംസ്കാരികം , സാമൂഹ്യം, എഴുത്തുകാർ തുടങ്ങി 20 വിഭാഗങ്ങളിലായി സമഗ്ര വിവരങ്ങൾ ആയിരം (1000 ) പേജുകളിലായി ഇംഗ്ലീഷിൽ ആണ് പ്രസിദ്ധീകരിക്കുന്നത് .

പത്മശ്രീ ഡോക്ടർ യുസഫ് അലി .എം .എ ,പത്മശ്രീ ഡോക്ടർ രവി പിള്ള , പത്മശ്രീ ഡോക്ടർ ആസാദ് മൂപ്പൻ ,പത്മശ്രീ ഡോക്ടർ സുന്ദർ മേനോൻ ,അഥീന എഡ്യൂക്കേഷൻ മാനേജിങ് ഡയറക്ടർ വി .എ ൻ .പി .രാജ് ,രാജുമേനോൻ , സുഗതൻ ജനാർദ്ദനൻ , ഡോക്ടർ ഫ്രാൻസിസ് ക്‌ളീറ്റസ് ,ജെയിംസ് മാത്യു ,സിദ്ധാർഥ് ബാലചന്ദ്രൻ ,സജിത്കുമാർ .പി .കെ തുടങ്ങിയവർ രക്ഷാധികാരികളായ സമിതിയുടെ നേതൃത്വത്തിലാണ് ഇത് പുറത്തിറക്കുന്നത്.


കേന്ദ്ര മന്ത്രി വി .മുരളീധരൻ, നിയമ സഭാ സ്പീക്കർ പി.ശ്രീരാമ കൃഷ്ണൻ, മന്ത്രിമാരായ ഇ .പി .ജയരാജൻ ,സുധാകരൻ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം പി മാർ ,എം എൽ എ മാർ, ചലച്ചിത്ര താരങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും, ലോകമെമ്പാടുമുള്ള മലയാളി വ്യവസായ പ്രമുഖരെ ചടങ്ങിൽ ആദരിക്കും

Top