ക്രൈം ഡെസ്‌ക്
പറവൂർ: വിവാഹത്തിനു മുൻപ് ഭാര്യ കാമുകനു അയച്ചു നൽകിയ നഗ്നചിത്രങ്ങൾ തന്ത്രത്തിൽ കൈവശപ്പെടുത്തി വിവാഹമോചനം ആവശ്യപ്പെട്ട പ്രവാസി മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ നഗ്നചിത്രം കൈവശപ്പെടുത്താൻ കൂട്ടി നിന്ന നടിയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രവാസി മലയാളിയായ പറവൂർ വലിയപല്ലം തുരുത്ത് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതി ഭാര്യയുടെ കാമുകൻ ചാലക്കുടി സ്വദേശിയും, മൂന്നാം പ്രതി മലയാളത്തിലെ നടിയുമാണ്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. പറവൂർ സ്വദേശിയും യുവതിയും തമ്മിലുള്ള വിവാഹം രണ്ടു വർഷം മുൻപാണ് നടന്നത്. ഇതിനു മുൻപ് യുവതി ചാലക്കുടി സ്വദേശിയുമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ അടക്കം പകർത്തി സൂക്ഷിച്ചിരുന്നു. പെൺകുട്ടി വാട്‌സ് അപ്പിലും, ഫെയ്‌സ്ബുക്ക് മെസഞ്ചർ വഴിയുമാണ് ചിത്രങ്ങൾ ഇയാൾക്ക് അയച്ചു നൽകിയത്. ഈ ചിത്രങ്ങളെല്ലാം ഇയാൾ കയ്യിൽ സൂക്ഷിച്ചു വയ്ക്കുകയായിരുന്നു.
വിവാഹ ശേഷം മാസങ്ങൾ കഴിഞ്ഞാണ് ചാലക്കുടി സ്വദേശിയുമായി ഭാര്യയ്ക്കുണ്ടായിരുന്ന ബന്ധം പറവൂർ സ്വദേശി കണ്ടെത്തിയത്. തുടർന്നു ഇയാൾ ഇതു സംബന്ധിച്ചു അന്വേഷണം നടത്തി. തുടർന്നു തന്റെ കാമുകിയായ നടിയുമായി ചേർന്ന് ഭാര്യയുടെ കാമുകനെ കണ്ടെത്താൻ അന്വേഷണം നടത്തി. വിദേശത്തായിരുന്ന ചാലക്കുടി സ്വദേശിയുമായി ഭർത്താവിന്റെ കാമുകിയായ നടി ബന്ധം സ്ഥാപിച്ചു. ഇത്തരത്തിലാണ് ഭാര്യയുടെ നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തിയത്.


