ഒമിക്രോണ്‍: ജാഗ്രത ശക്തമാക്കി കേരള സര്‍ക്കാര്‍; കര്‍ശന പ്രോട്ടോക്കോള്‍ തുടരാസംസ്ഥാനന്‍ തീരുമാനം

തിരുവനന്തപുരം: കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി ശക്തമായതോടെ വൈറസിനെ പ്രതിരോധിക്കുവാനായി സംസ്ഥാന ആരോഗ്യവകുപ്പ് തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ജനിതക ശാസ്ത്ര വിദഗ്ദരുമായി ഇന്ന് സംസ്ഥാന കൊവിഡ് വിദഗ്ദ സമിതി ചര്‍ച്ച നടത്തും. പുതിയ വകഭേദത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വരുന്നത് വരെ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാനാണ് കേരളത്തിന്റെ തീരുമാനം. ദക്ഷിണാഫ്രിക്കയടക്കമുള്ള  ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 50 മുതല്‍ 200 ശതമാനം വരെയാണ് കഴിഞ്ഞയാഴ്ച മാത്രം കേസുകളുടെ വളര്‍ച്ച. കഴിഞ്ഞ മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യരമാണ് നിലവിലുള്ളത്.

വ്യാപനശേഷി കൂടിയ ഒമിക്രോണ്‍ വകഭേദം എത്താനിടയായാല്‍ കേസുകള്‍ പെട്ടെന്ന് കൂടി സ്ഥിതി മാറുമെന്നതാണ് പ്രധാന ആശങ്ക. പുതിയ വകഭേദം വാക്‌സിനേഷനെ മറികടക്കുമോ എന്നതും വലിയ പ്രശ്‌നം തന്നെയാണ് നിലവില്‍. വിഷയത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് വിദഗ്ദ സമിതി ജിനോമിക് വിദഗ്ദരുമായി ചര്‍ച്ച നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതുവരെ മാസക് അടക്കം കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ തുടരാനും, ഊര്‍ജിത വാക്‌സിനേഷന്‍, എയര്‍പോര്‍ട്ടുകളിലെ കര്‍ശന നിരീക്ഷണം, ക്വാറന്റീന്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ വൈറസിന്റെ ജനിതക ശ്രേണീകരണവും ശക്തമാക്കും. ഒമിക്രോണ്‍ സൃഷ്ടിക്കാവുന്ന വെല്ലുവിളികള്‍ കാത്തിരുന്ന ശേഷം മാത്രമേ വിലയിരുത്താനാവൂ എന്നാണ് വിദഗ്ധരുടെ നിലപാട്. അതേസമയം രാജ്യാന്തര വിമാന സര്‍വ്വീസുകളുടെ കാര്യത്തില്‍ കേന്ദ്രം സ്വീകരിക്കാന്‍ പോകുന്ന നിലപാടും സംസ്ഥാനത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. നിലവില്‍ മുന്‍കരുതലെന്ന നിലയില്‍ കേന്ദ്ര പ്രോട്ടോക്കോള്‍ പിന്തുടരുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്

Top