ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം അമ്പലങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മണികള്‍ മുഴങ്ങും:പ്രവാചകന്റെ പടയാളി ഒരിക്കലും ആരേയും കൊല്ലില്ല:അസദുദ്ദീന്‍ ഒവൈസി

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം അമ്പലങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മണികള്‍ മുഴങ്ങുമെന്നും പ്രവാചകന്റെ പടയാളി ഒരിക്കലും ആരേയും കൊല്ലില്ലഎന്നും അസദുദ്ദീന്‍ ഒവൈസി.പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് അസദുദ്ദീന്‍ ഒവൈസി രംഗത്ത് വന്നു . പാകിസ്ഥാന്‍ പ്രധാനമന്ത്രി നിഷ്‌കളങ്കതയുടെ മുഖമൂടി അഴിച്ചു വെക്കണമെന്നും 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്നും ഒവൈസി പറഞ്ഞു. മുംബൈയില്‍ നടന്ന ഒരു റാലിയിലാണ് പാക്കിസ്ഥാനെതിരെ ഒവൈസിയുടെ രൂക്ഷ വിമര്‍ശനം.

‘പുല്‍വാമയില്‍ നടന്നത് ആദ്യത്തെ ഭീകരാക്രമണമല്ല. പത്താന്‍കോട്ടിലും ഉറിയിലും ഇതിന് മുമ്പ് ആക്രമണം ഉണ്ടായി. പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിനും ആര്‍മിക്കും രഹസ്യാന്വേഷണ ഏജന്‍സിക്കും ഐ.എസ്.ഐക്കും പങ്കുണ്ട്’- ഒവൈസി പറഞ്ഞു.ആക്രമണത്തിന് പിന്നിലുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പങ്കിനെയും ഒവൈസി വിമര്‍ശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘പ്രവാചകന്‍ മുഹമ്മദിന്റെ പടയാളി ഒരിക്കലും ആരേയും കൊല്ലില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ ജയ്‌ഷെ മുഹമ്മദല്ല, ജയ്‌ഷെ സാത്താനാണ്. മസൂദ് അസര്‍ നിങ്ങള്‍ മൗലാനയല്ല നിങ്ങള്‍ പിശാചിന്റെ ശിഷ്യനാണ്. ലക്ഷ്വര്‍-ഇ-ത്വയ്ബ ലക്ഷ്വറി സാത്താനാണെന്നും’ ഒവൈസി വിമര്‍ശിച്ചു.‘ഇന്ത്യയിലുള്ള മുസ്‌ലിങ്ങളെ ഓര്‍ത്ത് പാക്കിസ്ഥാന്‍ ദുഖിക്കേണ്ട. ജിന്നയുടെ തീരുമാനത്തെ എതിര്‍ത്ത് സ്വന്തം തീരുമാനപ്രകാരം ഇവിടെ തുടര്‍ന്നവരാണ് അവര്‍.

ഇന്ത്യയിലെ പള്ളികളില്‍ നിന്ന് പ്രാര്‍ത്ഥനാ മണി മുഴങ്ങുന്നത് നിര്‍ത്തുമെന്ന് പാക്കിസ്ഥാന്‍ മന്ത്രി പറഞ്ഞു. എന്നാല്‍ എനിക്കവരോട് പറയാനുള്ളത് ഇതാണ്. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം പള്ളികളില്‍ നിന്ന് ബാങ്കുവിളിയും അമ്പലങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മണികളും മുഴങ്ങും.ഞങ്ങളുടെ രാജ്യത്തിന്റെ ഈ മനോഹാരിതയില്‍ പാക്കിസ്ഥാന് അസൂയയാണ്. ജനങ്ങള്‍ ഇവിടെ ഒന്നാണെന്നും’ ഒവൈസി പറഞ്ഞു.

Top