കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയ്ക്ക് പോയി; നോതാക്കള്‍ കാലുവാരി വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

തൃശൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്കാണ് പോയതെന്നും നേതാക്കള്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പത്മജ പറഞ്ഞു.

തന്റെ അച്ഛന്‍ കെ കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയതിന് സമാനമായ അനുഭവമാണ് തെരഞ്ഞെടുപ്പില്‍ തനിക്ക് ഉണ്ടായത്. കാലുപിടിച്ച് വിളിച്ചിട്ടും പല നേതാക്കളും തന്റെ പ്രചാരണത്തിന് എത്തിയില്ലെന്നും പത്മജ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നെ ചതിച്ചത് സംബന്ധിച്ച് കെപിസിസിക്ക് പരാതി നല്‍കും. പ്രവര്‍ത്തകര്‍ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്. സി എന്‍ ബാലകൃഷ്ണന്‍ ഒരു ദിവസം പ്രചരണത്തിന് എത്തി. വേണമെങ്കില്‍ ജയിച്ചോട്ടെ, അല്ലെങ്കില്‍ ജയിക്കണ്ട എന്ന മനോഭാവമായിരുന്നു നേതാക്കള്‍ക്കെന്നും പത്മജ പറഞ്ഞു.

Top