കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി,ഉണ്ണിത്താനെ അംഗീകരിക്കില്ലെന്ന് ലെ കോൺഗ്രസ് നേതാക്കൾ. രാജി വയ്ക്കുമെന്ന് ഭീഷണി

കാസർഗോഡ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ 12 മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ വാൻ പ്രതിഷേധവും പൊട്ടിത്തെറിയും .എറണാകുളത്ത് കെ.വി.തോമസ് പരസ്യമായി രംഗത്ത് വന്നു .കാസർഗോഡ് ഉണ്ണിത്താനെതിരെ നേതാക്കളുടെ പരസ്യമായ പടയൊരുക്കം . മണ്ഡലത്തിൽ രാജ് മോഹൻ ഉണ്ണിത്താനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം. രാജ്മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കാനാകില്ലെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധം അറിയിക്കാനായി ഡിസിസിയുടെ അടിയന്തിര യോഗം ചേരും. കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ വേണ്ടെന്നണ് ഡിസിസി നേതൃത്വത്തിന്റെ നിലപാട്.

മണ്ഡലത്തിൽ കാസർഗോഡ് നിന്നുള്ള സ്ഥാനാർത്ഥികളെ തന്നെ വേണമെന്നായുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് പ്രവർത്തകർ കലാപക്കൊടി ഉയർത്തുന്നത്. 18 പേർ ഭാരവാഹിത്വം രാജി വയ്ക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാസർഗോഡ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ കാസർഗോഡ് മണ്ഡലത്തിൽ രാജ് മോഹൻ ഉണ്ണിത്താനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം. രാജ്മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കാനാകില്ലെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധം അറിയിക്കാനായി ഡിസിസിയുടെ അടിയന്തിര യോഗം ചേരും. കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ വേണ്ടെന്നണ് ഡിസിസി നേതൃത്വത്തിന്റെ നിലപാട്.

മണ്ഡലത്തിൽ കാസർഗോഡ് നിന്നുള്ള സ്ഥാനാർത്ഥികളെ തന്നെ വേണമെന്നായുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് പ്രവർത്തകർ കലാപക്കൊടി ഉയർത്തുന്നത്. 18 പേർ ഭാരവാഹിത്വം രാജി വയ്ക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top