സ്വന്തം ലേഖകൻ
തിരുവനന്തപുരം:2009 ലും 2014 ളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പിനെ നേരിട്ട് തിളക്കമാർന്ന വിജയം നേടിയ മുന്‍ യുഎന്‍ അണ്ടര്‍ സെക്ട്രട്ടറി ശശി തരൂര്‍ ഇത്തവണ തിരുവനന്തപുരത്ത് പരാജയപ്പെടും എന്ന് സൂചന .2009 ൽ കോണ്‍ഗ്രസ് ടിക്കറ്റില്‍ ശശി മത്സരിക്കാനൊരുങ്ങിയപ്പോള്‍ത്തന്നെ പരാജയമായിരിക്കും ഫലമെന്നാണ് പ്രവചനങ്ങളുണ്ടായത്. ഒപ്പം ഇത്തരം പ്രവചനങ്ങള്‍ക്ക് ശക്തികൂട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ അമേരിക്കന്‍, ഇസ്രയേല്‍ ബന്ധങ്ങളും ദേശീയ ഗാനവിവാദവുമെല്ലാം ഉയര്‍ന്നുവന്നു.എന്നാൽ ഇത്തവണ മരണവും കേസും വലിയ ഇടിച്ചിൽ ഉണ്ടാക്കിയിട്ടുണ്ട് .അത് പരാജത്തിലേക്ക് നയിക്കും .മാത്രമല്ല ശബരിഗിരിവിഷയവും തിരുവനന്തപുരത്ത് ബിജെപിയുടെ അതിശയകരമായാ വളർച്ചയും തരൂരിന്റെ പരാജയം ഉറപ്പിക്കും എന്നും കന്നി ലോക്സഭാ സീറ്റ് കേരളത്തിൽ നിന്നും ലഭിക്കുക തിരുവനന്തപുരത്ത് ആയിരിക്കും എന്നും സൂചന .
ആരെയും മോഹിപ്പിക്കുന്ന കല്യാണസൗഗന്ധികപ്പൂ പോലെയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം. മണവും സൗന്ദര്യവും കണ്ട് പലരും അടുത്തുകൂടിയിട്ടുണ്ട്. പൂവിനെ ഒന്ന് തൊടാനും സ്വന്തമാക്കാനും ആഗ്രഹിച്ചിട്ടുമുണ്ട്. പക്ഷേ, അങ്ങിനെയൊന്നും പിടികൊടുക്കാൻ തിരുവനന്തപുരം അന്നും ഇന്നും തയ്യാറായിട്ടില്ല. ഇത്തവണയും ആ ചരിത്രം തന്നെയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിനുമുള്ളത്. പതിവ് ചരിത്രത്തെ വാരിപ്പുണർന്ന് തന്നെ ഇക്കുറിയും കേരളം ഉറ്റുനോക്കുകയാണ്. പാർലമെന്റിന്റെ പോരാട്ട ഭൂമിയിൽ തിരുവനന്തപുരം ആരെ പുൽക്കും.
ചരിത്രം
ഇങ്ങനെ
1957 ലെ കേരള പിറവിയോടെ തന്നെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രവും തുടങ്ങുന്നു. 1951 ൽ തിരുകൊച്ചി മന്ത്രിസഭയുടെ കാലത്ത് സ്വതന്ത്രയായ ആനി മസ്‌കരാനെയാണ് തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചിരുന്നത്. 1957 മുതൽ 2014 വരെയുള്ള ചരിത്രത്തിനിടയിൽ നാല് തവണ മാത്രമാണ് മണ്ഡലം ഇടത്തേയ്ക്ക് ഒന്ന് ചാഞ്ഞത്. രണ്ടു തവണ സ്വതന്ത്രവരെ വിജയിപപിച്ച മണ്ഡലം പക്ഷേ, കൂടുതൽ തവണയും അവസരം നൽകിയത് കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് തന്നെയായിരുന്നു. 1957 ൽ പട്ടം എ താണുപിള്ളയെ പരാജയപ്പെടുത്തി ഈശ്വര അയ്യരാണ് ആദ്യമായി തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 62 ൽ പി.എസ് നടരാജ പിള്ള സ്വതന്ത്രനായും 67 ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ പി.വിശ്വംഭരനും ഇവിടെ നിന്നും പാർലമെന്റിൽ എത്തി. 71 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വി.കെ കൃഷ്ണമേനോനെ വിജയിപ്പിച്ച മണ്ഡലം, 77 ൽ എം.എൻ ഗോവിന്ദൻ നായർ എന്ന കമ്മ്യൂണിസ്റ്റ് അതികായനു വേണ്ടി ഇടത്തേയ്ക്ക് ചരിഞ്ഞു. 80 ൽ നീലലോഹിതദാസൻ നാടരും, 84 മുതൽ 91 വരെ മൂന്നു തവണ എ.ചാൾസും കോൺഗ്രസ് സ്ഥാനാർത്ഥികളായി തിരുവനന്തപുരത്തു നിന്നും ലോക്‌സഭയുടെ പടി കടന്നു. 96 ൽ കെ.വി സുരേന്ദ്രനാണ് സിപിഐയ്ക്കു വേണ്ടി സീറ്റ് തിരികെ പിടിച്ചത്. 98 ൽ സാക്ഷാൽ കെ.കരുണാകൻ മണ്ഡലം തിരികെ പിടിച്ചെങ്കിലും, ഒരു വർഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തന്നെ വി.എസ് ശിവകുമാർ വിജയിച്ചു. 2004 ൽ പി.കെ വാസുദേവൻ നായർ വിജയിച്ചെങ്കിലും ഇദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രനായിരുന്നു വിജയം നിലനിർത്തിയത്. 2009 ൽ കന്നി രാഷ്ട്രീയ പ്രവേശനത്തിൽ വിജയിച്ച ശശീതരൂർ, 2014 ൽ ഇത് തുടർന്നു.
കണക്കുകൾ
ഇങ്ങനെ
2009 ൽ ആദ്യ തവണ മത്സരത്തിനിറങ്ങുമ്പോൾ 99,998 വോട്ടായിരുന്നു തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ശശി തരൂരിനു ലഭിച്ച വോട്ട്. എന്നാൽ, വിവാദങ്ങളിൽ മുങ്ങി നിന്ന് മത്സര രംഗത്തിറങ്ങിയിട്ടും 2014 ലെ തിരഞ്ഞെടുപ്പിൽ തരൂർ 15,470 വോട്ടിന്റെ ലീഡ് സ്വന്തമാക്കി. 2009 ൽ 3,26,725 വോട്ട് നേടിയ ശശി തരൂരിനു പക്ഷേ, കഴിഞ്ഞ തവണ ലഭിച്ചത് 2,97,806 വോട്ട് മാത്രമായിരുന്നു. ആകെ പോൾ ചെയ്തതിന്റെ 44.29 ശതമാനം 2009 ൽ ലഭിച്ചപ്പോൾ, കഴിഞ്ഞ തവണ ഇത് 34.09 ശതമാനം മാത്രമായി കുറഞ്ഞു. പത്തു ശതമാനത്തോളം വോട്ടിന്റെ കുറവാണ് തിരുവനന്തപുരം മണ്ഡലത്തിൽ മാത്രം കോ്ൺഗ്രസിന് ഉണ്ടായത്. സിപിഐയുടെ വോട്ടിലും രണ്ടു ശതമാനത്തിലേറെ കുറവ് രണ്ടു തിരഞ്ഞെടുപ്പുകളിലുമായി ഉണ്ടായിട്ടുണ്ട്. 2009 ൽ സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച പി.രാമചന്ദ്രൻ നായർ 30.74 ശതമാനവുമായി 226727 വോട്ട് നേടിയപ്പോൾ, പെയ്‌മെന്റ് സീറ്റ് എന്ന ആരോപണ വിധേയനായി മത്സരത്തിനിറങ്ങിയ ബെനറ്റ് എബ്രഹാം 28.50 ശതമാനം മാത്രവുമായി 2,48,941 വോട്ട് നേടി മൂന്നാം സ്ഥാനത്ത് മാത്രമാണ് എത്തിയത്.
കോൺഗ്രസിന്റെയും സിപിഐയുടെയും നഷ്ടം നേട്ടമാക്കിയത് ബിജെപിയാണ്. പി.കെ കൃഷ്ണദാസ് മത്സരിച്ച 2009 ലെ തിരഞ്ഞെടുപ്പിൽ 11.40 ശതമാനം മാത്രം നേടി 84,094 വോട്ട് മാത്രമുണ്ടായിരുന്ന ബിജെപി 2014 ൽ വൻ കുതിച്ച് ചാട്ടമാണ് നടത്തിയത്. 11 ൽ നിന്നു 32.32 ശതമാനത്തിലേയ്ക്കാണ് ബിജെപിയുടെ വോട്ട് ശതമാനം ഒറ്റയടിയ്ക്ക് വളർന്നത്. 2,82,336 വോട്ട് നേടി രാജഗോപാൽ രണ്ടാമത് എത്തിയതോടെ ഞെട്ടിയത് കേരളത്തിലെ പരമ്പരാഗത മുന്നണികളാണ്.
നാളെ :ബിജെപിയുടെ വളർച്ചയും
തലസ്ഥാനത്തെ നിയമസഭാ വോട്ടും