പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട ; കൊറിയറിൽ പാഴ്സലായെത്തിയ 31 കിലോഗ്രാം കഞ്ചാവ് റൂറൽ എസ്പിയുടെ പ്രത്യേക സംഘം പിടികൂടിയത്

പെരുമ്പാവൂർ :
പെരുമ്പാവൂർ കുന്നുവഴിയിൽ വൻ കഞ്ചാവ് വേട്ട. കൊറിയറിൽ പാഴ്സലായെത്തിയ 31 കിലോഗ്രാം കഞ്ചാവാണ് റൂറൽ എസ്പി യുടെ പ്രത്യേക സംഘം പിടികൂടിയത്.
പാഴ്സൽ വാങ്ങാനെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ കുന്നുവഴിയിൽ കൊറിയർ സ്ഥാപനത്തിൽ നിന്നാണ് മൂന്ന് കാർട്ടനുകളിലായി എത്തിയ 31 കിലോഗ്രാം .പാഴ്സൽ പോലീസ് പിടികൂടിയത്.ചെറിയ പൊതികളിലാക്കി
വീണ്ടും മൂന്ന് കാർഡ് ബോഡ് ബോക്സുകളാക്കിയാണ് കൊറിയർ കമ്പനിയുടെ കുന്നുവഴി ശാഖയിലേക്ക് പാഴ്സൽ ബുക്ക് ചെയ്തിരുന്നത്.
ഇത് വാങ്ങാനെത്തിയ കോതമംഗലം തെങ്ങളം കാരോട്ടു പുത്തൻപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് മുനീർ (27), മാറമ്പിള്ളി എം.ഇ.എസ് കോളേജ് റോഡിൽ പത്തനായത്ത് വീട്ടിൽ അർഷാദ് (35) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ആന്ധ്രപ്രദേശിൽ നിന്നും ധർമ തേജ യെന്നയാളാണ് പാഴ്സൽ അയച്ചതായി രേഖപെടുത്തിയിട്ടുള്ളത്.

Top