തന്നെ കുറ്റവിമുക്തനാക്കരുത് എന്ന് അഭ്യര്ഥിച്ചു കോടതിയില്‍ എത്തിയ ഹര്ജികള്ക്ക് പിന്നില്‍ ഗൂഡാലോചനയെന്നു എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം : ഫോണ്‍ കെണി വിവാദത്തില്‍ പെട്ട തന്നെ കുറ്റവിമുക്തനക്കരുത്‌ എന്ന് ആവശ്യപ്പെട്ടു കോടതിയില്‍ എത്തിയ ഹര്‍ജികള്‍ക്ക് പിന്നില്‍ ഗൂഡാലോചനയെന്നു എ കെ ശശീന്ദ്രന്‍ . ഈ ഹര്‍ജികള്‍ സംബന്ധിച്ച് അന്വേഷണം നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിസ്ഥാനത്തേക്ക് ശശീന്ദ്രന്‍ തുടര്‍ന്നും എത്തുമെന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍ ആണ് മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ ഈ പ്രതികരണം. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഉടന്‍ യോഗം ചേര്‍ന്ന് തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിമന്ദിരത്തില്‍ നിന്ന് തന്നെ ഫോണ്‍ ചെയ്തത് ആരാണ് എന്ന് വ്യക്തമല്ല എന്നും അതുമായി ബന്ധപ്പെട്ടു നല്‍കിയ എല്ലാ കേസുകളും പിന്‍വലിക്കുകയാണ്‌ എന്നും ആരോപണം ഉന്നയിച്ചയാള്‍ തന്നെ അറിയിച്ചു തുടര്‍ന്നും കുറ്റവിമുക്തന്‍ ആക്കരുത് എന്ന് ആവശ്യപ്പെട്ടു ലഭിച്ച ഹര്ജികളെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്.

ശശീന്ദ്രന്‍റെ മന്ത്രിസഭാ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ ഡല്‍ഹിയിലെത്തും. വൈകീട്ടോടെ ശശീന്ദ്രനും ഡല്‍ഹിയിലെത്തുമെന്നാണ് സൂചന.

ഫോണ്‍കെണി കേസില്‍ ഇന്നലെ തിരുവനന്തപുരം സി.ജെ.എം കോടതി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു. ശശീന്ദ്രന്‍റെ കേസ് ഒത്തുതീര്‍പ്പാക്കരുതെന്നും മുന്‍മന്ത്രിയെ കുറ്റവിമുക്തനാക്കരുതെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ശശീന്ദ്രന് അനുകൂലമായ മൊഴിയായിരുന്നു കേസില്‍ മാധ്യമപ്രവര്‍ത്തക കോടതിയില്‍ നല്‍കിയത്. ഇതോടെ ശശീന്ദ്രനെതിരായ കേസ് ദുര്‍ബലമായി.

 

Top