സി.പി.എമ്മിൽ പിണറായി യുഗം അവസാനിക്കുന്നു..! പിണറായി വിജയന് സി.പി.എം സെക്രട്ടറിയേറ്റിന്റെ അതിരൂക്ഷ വിമർശനം: ശിവശങ്കരനെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രി സ്ഥാനം തെറിക്കും; പകരമെത്തുക ഇ.പി ജയരാജൻ; രാജിവച്ചില്ലെങ്കിൽ തുടർ ഭരണം നഷ്ടമാകുമെന്നു വിലയിരുത്തൽ

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടിലേറെയായി സി.പി.എമ്മിലെ എതിർശബ്ദങ്ങളില്ലാത്ത ഏകാധിപത്യ മുഖം പിണറായി വിജയൻ യുഗം അവസാനിക്കുന്നു..! സ്വർണ്ണക്കടത്ത് കേസ് പുറത്തു വന്നതോടെ പിണറായി വിജയൻ യുഗത്തിന് സിപിഎം അന്ത്യം കുറിയ്ക്കുന്നതായാണ് സൂചന. പിണറായിയെ ഒഴിവാക്കി കണ്ണൂരിൽ രൂപീകരിച്ച സി.പി.എം കണ്ണൂർ കോക്കസ് സ്വർണ്ണക്കടത്ത് കേസോടെ ശക്തമായി എന്ന സൂചനയാണ് ലഭിക്കുന്നത്. പാർട്ടിയ്ക്കും മുകളിലുള്ള ശക്തിയായി വളർന്ന പിണറായിയെ ഒതുക്കാനുള്ള ഏറ്റുവും ഒടുവിലത്തെ ആയുധമായി സ്വർണ്ണക്കടത്ത് കേസിനെ സി.പി.എം ഉപയോഗിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് തിരുവനന്തപുരത്ത് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന വിമർശനം ഇതിനു മുന്നോടിയായാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. വി.എസ് അച്യുതാനന്ദനെ ഒതുക്കിയ ശേഷമാണ് പിണറായി വിജയൻ സി.പി.എമ്മിൽ അതിശക്തനായി വളർന്നത്. കണ്ണൂരിലെ മൂന്നു ജയരാജൻമാരുടെയും ശക്തമായ പിൻതുണയും, പാറ പോലെ പിന്നിൽ ഉറച്ചു നിന്ന കൊടിയേരി ബാലകൃഷ്ണന്റെ കരുത്തുമായിരുന്നു സി.പി.എമ്മിനുള്ളിൽ അതിശക്തമനായി മാറാൻ പിണറായി വിജയനെ സഹായിച്ചത്.

എന്നാൽ, മുഖ്യമന്ത്രിയായി മാറിയതോടെ പിണറായി ഏകാധിപതിയായി മാറിയതായി പാർട്ടിയ്ക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ഇ.പി ജയരാജനെതിരെ വിജിലൻസ് കേസ് വന്നതും, മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതും. ജയരാജനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ലെന്ന കടുത്ത വിമർശനം അന്ന് പാർട്ടിയ്ക്കുള്ളിൽ ഉയർന്നിരുന്നു. ജയരാജന് പകരം എം.എം മണിയെ മന്ത്രിയാക്കിയതിനെതിരെ കണ്ണൂർ ലോബി പുകഞ്ഞ് തുടങ്ങുകയും ചെയ്തിരുന്നു. ഈ പുകച്ചിൽ പൊട്ടിത്തെറിയിൽ എത്തിയത് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പി.ജയരാജനെ നീക്കി, പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് പരാജയപ്പെടുത്തിയപ്പോഴാണ്.

മുഖ്യമന്ത്രിയുടെ ഓഫിസിൽ കണ്ണൂർ ലോബിയ്ക്കുണ്ടായ പിടി അയച്ച് എം.വി ജയരാജനെ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായി മാറ്റുക കൂടി ചെയ്തത് പാർട്ടിയിൽ പിണറായിക്കെതിരായ കടുത്ത എതിർപ്പിനു വഴിവയ്ക്കുകയും ചെയ്തു. എന്നാൽ, ഇതൊന്നും പുറത്തു കാട്ടാതെയായിരുന്നു കണ്ണൂർ ലോബി ഇതുവരെ പ്രവർത്തിച്ചിരുന്നത്. ഇതിനിടെയാണ് കൊടിയേരി ബാലകൃഷ്ണന്റെ മകന്റെ വിവാദമുണ്ടായത്. ഈ വിവാദങ്ങളിലും പിണറായിയുടെ നിലപാടിൽ കടുത്ത അമർഷം കണ്ണൂർ ലോബിയ്ക്കുണ്ടായിരുന്നു.

ഇതിനെല്ലാം ഒടുവിലാണ് സംസ്ഥാന സർക്കാരിനെയും പിണറായി വിജയനെയും പ്രതിക്കൂട്ടിൽ നിർത്തിയ സ്വർണ്ണക്കടത്ത് വിവാദം ഉണ്ടാകുന്നത്. പാർട്ടിയുടെ എതിർപ്പ് പോലും മറികടന്ന് ശിവശങ്കരനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയോഗിച്ചതിനെതിരെ പൊട്ടിത്തെറിക്കാൻ കാത്തിരുന്ന അവസരമാണ് ഇപ്പോൾ പാർട്ടിയിലെ കണ്ണൂർ ലോബി പുറത്തെടുത്തിരിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കരനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടി വരുമെന്ന താക്കീത് സി.പി.എം സെക്രട്ടറിയേറ്റ് നൽകിയതായാണ് സൂചന. പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാൽ പകരം ഇ.പി ജയരാജന് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുക. ഇതാണ് ഇപ്പോൾ കണ്ണൂർ ലോബി ലക്ഷ്യമിടുന്നതും. സ്വർണ്ണക്കടത്ത് കേസ് ശക്തിയാർജിച്ചാൽ പിണറായി പാർട്ടിയ്ക്കുള്ളിൽ ദുർബലനായി മാറും.

Top