പിണറായി കാന്‍സര്‍ അതിജീവിതന്‍.. മയോ ക്ലീനിക്കിലെ ചികില്‍സ അര്‍ബുദ രോഗത്തിന് . വെളിപ്പെടുത്തലുമായി ‘ഓപ്പണ്‍’ മാസിക.എൽഡിഎഫ് തുടര്‍ഭരണം നേടിയാല്‍ പ്രായാധിക്യം മാത്രമാണ് പിണറായിക്ക് തടസ്സമായിട്ടുള്ളത്. ഒടുവില്‍ പിണറായിയുടെ രോഗം റിപ്പോര്‍ട്ട് ചെയ്ത് പാട്യം ഗോപാലന്റെ മകന്‍.

തിരുവനന്തപുരം: . മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതനാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ദേശീയ വാരികയായ ‘ഓപ്പണ്‍’ . സര്‍ക്കാരും സി.പി.എമ്മും അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന മുഖ്യമന്ത്രിയുടെ രോഗവിവരമാണ് ഇപ്പോള്‍ ഒരു കവര്‍ സ്റ്റോറിയിലൂടെ പരസ്യമായിരിക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലമാക്കി പ്രസിദ്ധീകരിച്ച The Pinarayi Plebiscite‘ എന്ന കവര്‍ സ്റ്റോറിയിലാണ് ഈ നിര്‍ണ്ണായക വെളിപ്പെടുത്തലുള്ളത്. മുഖ്യമന്ത്രിയെ വാഴ്ത്തിപ്പാടുന്ന ലേഖനത്തിനിടയില്‍, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ലേഖകന്‍ എന്‍.പി. ഉല്ലേഖ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പാര്‍ട്ടി തുടര്‍ഭരണം നേടിയാല്‍ പ്രായാധിക്യം മാത്രമാണ് പിണറായിക്ക് തടസ്സമായിട്ടുള്ളത്; അതിലുപരി അദ്ദേഹം ഒരു കാന്‍സര്‍ അതിജീവിതനുമാണ്’ എന്ന് ലേഖനത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സി.പി.എം നേതാവായിരുന്ന പാട്യം ഗോപാലന്റെ മകനും മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ് ഉല്ലേഖ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി എന്തിനാണ് അമേരിക്കയിലെ മിനസോട്ടയിലുള്ള മയോ ക്ലിനിക്കില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്നത് എന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരോ സി.പി.എമ്മോ തയ്യാറായിരുന്നില്ല. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകളിലും നിയമസഭയിലെ ചോദ്യങ്ങളിലും ‘രോഗവിവരം സ്വകാര്യതയാണ്’ എന്ന സാങ്കേതിക വാദമുയര്‍ത്തി സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഒരാള്‍ തന്നെ ഈ വിവരം പുറത്തുവിട്ടതോടെ സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിച്ചിരിക്കുകയാണ്.

Top