പി.ജെ. ഫാന്‍സി​നെ ഭയന്ന് സിപിഎം!..കുപ്രസിദ്ധ അണികളെ പാര്‍ട്ടിപരിപാടികളില്‍നിന്ന്‌ ഒഴിവാക്കി.ജാഗ്രതയോടെ പാര്‍ട്ടി

കണ്ണൂര്‍: പിജെ ഫാൻസായ പിജെ ആർമിയെ ഭയന്ന് കണ്ണൂരിലെ സിപിഎം .പി ജയരാജനെ പിന്തുണക്കുന്ന പിജെക്ക് വേണ്ടി ജീവൻ പോലും നൽകാൻ തയാറായി നിൽക്കുന്ന നല്ലൊരു ശതമാനം സിപിഎം അണികളെ ഭയന്നിരിക്കുകയാണ് കണ്ണൂരിലെ പാർട്ടി .പാർട്ടിയുടെ ശക്തിയും ആണിവർ .അതിനാൽ തന്നെ പാര്‍ട്ടി ചുമതലകളില്‍ നിന്നും സ്‌ഥാനാര്‍ഥിത്വത്തില്‍ നലിന്നും മാറ്റി നിര്‍ത്തപ്പെട്ട പി.ജയരാജന്റെ അനുയായികളുടെ നീക്കങ്ങള്‍ പാര്‍ട്ടി ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്‌. പിണറായി വിജയന്റെ മണ്ഡലത്തില്‍ പ്രചാരണ പോസ്‌റ്ററുകള്‍ക്ക്‌ മുകളില്‍ ഉറപ്പാണ്‌ പി.ജെ. എന്ന കൂറ്റന്‍ ഫ്‌ളക്‌സ്‌ ഉയര്‍ന്നത്‌ പാര്‍ട്ടിയെ അമ്പരപ്പിച്ചിരുന്നു. രായ്‌ക്കുരാമാനം ഫ്‌ളക്‌സ്‌ നീക്കം ചെയ്‌തുവെങ്കിലും അടിയൊഴുക്കുകള്‍ പാര്‍ട്ടി ഭയപ്പെടുന്നു.

ഒതുക്കാനാണ്‌ തീരുമാനമെങ്കില്‍ വില നല്‍കേണ്ടി വരുംഎന്നാണ്‌ പി. ജയരാജന്‌ സ്‌ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടപ്പോള്‍ ഫാന്‍സുകാരായ അണികള്‍ പാര്‍ട്ടിയെ ഭീഷണിപ്പെടുത്തിയത്‌. രാഷ്‌ട്രീയ രംഗത്ത്‌ പി. ജയരാജന്‍ അപ്രസക്‌തനാകുന്നത്‌ ഒരു പാട്‌ പേര്‍ക്ക്‌ ഭീഷണി സൃഷ്‌ടിക്കുന്നുണ്ട്‌. ആര്‍.എസ്‌.എസ്‌. പാളയത്തില്‍ നിന്നും ലീഗില്‍ നിന്നും അടക്കം പി. ജയരാജന്‍ ഒപ്പം ചേര്‍ത്ത പ്രവര്‍ത്തകരാണ്‌ കൂടുതല്‍ പ്രതിസന്ധിയിലായത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.ജയരാജനെക്കാളും പി.ജെ. ആര്‍മി എന്ന അദ്ദേഹത്തിന്റെ സൈബര്‍ അണികളെ പാര്‍ട്ടിക്ക്‌ ഭയപ്പെട്ടേ തീരൂ എന്നതാണ്‌ സ്‌ഥിതി. പലപ്പോഴും പാര്‍ട്ടിയെ വെട്ടിലാക്കുന്ന നിലപാട്‌ സ്വീകരിച്ച്‌ പി.ജെ.ആര്‍മി രംഗത്തു വന്നിട്ടുണ്ട്‌. തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സജീവമാകാന്‍ ജില്ലയിലെത്തിയ കോടിയേരി ബാലകൃഷ്‌ണന്‍ അണികളെ നിരീക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്‌. ഒന്നര വര്‍ഷത്തിനു ശേഷമാണു പൊതുപരിപാടികളില്‍ പങ്കെടുത്ത്‌ കോടിയേരി ജില്ലയില്‍ സജീവമായിരിക്കുന്നത്‌.

കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് അമ്പാടിമുക്ക് സഖാക്കൾ പി ജയരാജനെ ആഭ്യന്തരമന്ത്രിയാക്കി ചിത്രീകരിച്ചിരുന്നു . അമ്പാടിമുക്കുകാര്‍ എല്ലാം ഉറപ്പിച്ച് കഴിഞ്ഞു.അടുത്ത മുഖ്യമന്ത്രി പിണറായി.ആഭ്യന്തര മന്ത്രിയോ കണ്ണൂരിന്റെ സ്വന്തം ജില്ല സെക്രട്ടറി പി ജയരാജന്‍.അല്ലെങ്കിലും എല്ലാറ്റിലും ഒരുപടി മുന്നേ എറിയുന്നവരാണ് അടുത്തിടെ സിപിഎമ്മില്‍ എത്തിയ പഴയ സ്വയംസേവകര്‍.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ആ പോസ്റ്റര്‍.

”ശക്തനായ രാജാവിന് ശക്തനായ സൈനികന്‍”എന്ന അടികുറിപ്പോടെ കൊടുത്തിരിക്കുന്ന പോസ്റ്ററില്‍ ജയരാജന്‍ ”ആഭ്യന്തര മന്ത്രിയായി”സല്യുട്ട് സ്വീകരിക്കന്ന ചിത്രമാണ് ഉള്ളത്.

ഏതോ ഒരു പരേഡില്‍ മറ്റൊരു മന്ത്രിയുടെ തല മാറ്റി വെച്ചാണ് അമ്പാടിമുക്കുകാര്‍ ഈ പണി ഒപ്പിച്ചത്.വിഎസ് ഭരിക്കുമ്പോള്‍ കോടിയേരി ആഭ്യന്തരം ഏറ്റെടുത്ത പോലെ പിണറായി ഭരിക്കുമ്പോള്‍ പോലീസിനെ നിയന്ത്രിക്കുന്നത് ജില്ലയുടെ നേതാവായ ജയരാജനായിരിക്കുമെന്ന മുന്നറിയിപ്പ് പോലും നൽകിയിരുന്നു .ആ അമ്പാടിമുക്ക പ്രവർത്തക്രിൽ നല്ലൊരുഭാഗം ഇപ്പോൾ പാർട്ടിയുമായി ഇടഞ്ഞുനിൽക്കയാണ് .

അതേസമയം ക്യാപ്റ്റൻ വിളിയും ഏകാധിപത്യപ്രവണതയും മറ നീക്കി പുറത്തു വന്ന തിരഞ്ഞെടുപ്പ് ക്യാമ്പെയിനിൽ പിണറായിക്കുമേൽ പിടിമുറുക്കി കണ്ണൂർ ലോബി. സി.പി.എമ്മിലെ കണ്ണൂർ ലോബിയിലെ ജയരാജത്രയങ്ങളും, കൊടിയേരിയും കൂടി ചേർന്ന് പിണറായി യുഗത്തിന് അന്ത്യം വരുത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഭരണം ലഭിച്ചാലും പിണറായി മുഖ്യമന്ത്രിയാകാതിരിക്കുന്നതിനുള്ള രഹസ്യനീക്കങ്ങളാണ് കണ്ണൂർ ലോബി നടത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. പാർട്ടിയ്ക്കു മുകളിൽ വളർന്ന് മറ്റൊരു വി.എസ് ആകാൻ പിണറായിയെ അനുവദിക്കേണ്ടെന്ന നിലപാടാണ് ഇപ്പോൾ കണ്ണൂർ ലോബി സ്വീകരിച്ചിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെയും പിണറായി വിജയന്റെയും പി.ആർ ടീം വിളിച്ച ക്യാപ്റ്റൻ വിളിയാണ് പാർട്ടിയ്ക്കുള്ളിൽ ഇപ്പോൾ അസ്വസ്ഥതയുടെ വിത്ത് പാകിയത്. നേരത്തെ പിണറായി വിജയനെ ക്യാപ്റ്റനായി ചിത്രീകരിക്കുന്നത് പാർട്ടിയുമായി ആലോചിക്കാതെയാണ് എന്ന് പാർട്ടി നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു. തന്നെ ആരാണ് ക്യാപ്റ്റനെന്നു വിളിക്കാൻ നിർദേശം നൽകിയതെന്ന് അറിയില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

വികസനമുദ്രാവാക്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതു സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഭയം അക്രമരാഷ്‌ട്രീയവും കണ്ണൂര്‍ മോഡലും ചര്‍ച്ചയാകുമോ എന്നതായിരുന്നു. തെരഞ്ഞെടുപ്പ്‌ കാലഘട്ടത്തില്‍ നടന്ന കണ്ണൂര്‍ മോഡല്‍ അക്രമങ്ങളും കൊലപാതകങ്ങളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ അവസരങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്‌. എന്നാല്‍ ഇപ്പോള്‍ അണികളെ നിയന്ത്രിച്ച്‌ കണ്ണൂരിനെ അക്രമരഹിതമാക്കാന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‌ സാധിച്ചത്‌ സര്‍ക്കാരിനും പാര്‍ട്ടിക്കും ആശ്വാസമാണ്‌.

ആര്‍.എസ്‌.എസുമായി നേരിട്ട്‌ ഏറ്റുമുട്ടിയിരുന്ന ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍ മാറിയശേഷം കണ്ണൂരിലെ രാഷ്‌ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും കുറയ്‌ക്കാന്‍ സാധിച്ചു എന്ന്‌ ആഭ്യന്തര വകുപ്പും പാര്‍ട്ടിയും വിലയിരുത്തിയിരുന്നു. പാര്‍ട്ടിയുടെ പ്രതിച്‌ഛായയ്‌ക്കു ബാധ്യതയായി മാറുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളെ അടുത്തകാലത്ത്‌ പാര്‍ട്ടികള്‍ തള്ളിപ്പറഞ്ഞതും ഇതിന്റെ തെളിവാണ്‌. ഷുഹൈബ്‌ വധക്കേസില്‍ പ്രതിയായ ആകാശ്‌ തില്ലങ്കേരി അടക്കമുള്ള കുപ്രസിദ്ധ അണികളെ പാര്‍ട്ടിപരിപാടികളില്‍നിന്ന്‌ മാറ്റിത്തുടങ്ങിയിരുന്നു. പി. ജയരാജനോട്‌ ഏറെ വൈകാരികമായ അടുപ്പം പുലര്‍ത്തുന്ന ഒരുപറ്റം പ്രവര്‍ത്തകരെയാണ്‌ ഇത്തരത്തില്‍ മാറ്റിനിര്‍ത്തിയത്‌.

വടകര സ്‌ഥാനാര്‍ഥിത്വത്തിലൂടെയാണ്‌ പി. ജയരാജനെ ജില്ലാ സെക്രട്ടറി സ്‌ഥാനത്തുനിന്നു മാറ്റിയത്‌. മറ്റു ജില്ലകളില്‍ ജില്ലാ സെക്രട്ടറിമാര്‍ സ്‌ഥാനാര്‍ഥിയായപ്പോള്‍ പകരം താല്‍ക്കാലിക ചുമതലയെന്ന കീഴ്‌വഴക്കം പാലിക്കപ്പെട്ടപ്പോള്‍ കണ്ണൂരില്‍ പുതിയ ജില്ലാ സെക്രട്ടിയായി എം.വി. ജയരാജനെ നിയമിക്കുകയായിരുന്നു.
സംഘര്‍ഷങ്ങള്‍ കുറഞ്ഞതോടെ കോണ്‍ഗ്രസ്‌, ലീഗ്‌, ബി.ജെ.പി. അണികള്‍ നിഷ്‌ക്രിയരായെന്നുംഇത്‌ അവരുടെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുന്നതായും സി.പി.എം. വിലയിരുത്തുന്നു. അതു മുതലെടുത്ത്‌ യു.ഡി.എഫിന്റെ സിറ്റിങ്‌ സീറ്റുകള്‍ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസം കൂടി പാര്‍ട്ടിക്കുണ്ട്‌.

ഇതു കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായിയുടെയും കൊടിയേരി ബാലകൃഷ്ണന്റെയും വി.എസ് അച്യുതാനന്ദന്റെയും ചിത്രം വച്ചാണ് സ്ഥാനാർത്ഥികൾ പ്രചാരണം നടത്തിയിരുന്നത്. എന്നാൽ, ഇക്കുറി ഇതൊന്നും ഉണ്ടായില്ല. മാത്രമല്ല എല്ലാ പോസ്റ്ററിലും പിണറായി വിജയന്റെ ചിത്രം മാത്രമാണ് ഉപയോഗിച്ചത്. പണ്ട് വി.എസിന്റെ വ്യക്തിയാരാധനയെ പരസ്യമായി എതിർത്ത പിണറായി വിജയൻ തന്നെ പാർട്ടിയുടെ വിവിധ പരിപാടികളിലും സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളിലും തന്റെ ചിത്രം വേണമെന്ന നിലപാട് സ്വീകരിച്ചത് പാർട്ടിയിൽ കടുത്ത അസംതൃപ്തിയ്ക്കും ഇടയാക്കിയിട്ടുണ്ട്.

ഇതിനിടെയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനകീയനായ പി.ജയരാജനെ പാർട്ടി വെട്ടി നിരത്തിയത്. ജില്ലാ സെക്രട്ടറി സ്ഥാനം തെറിച്ച ജയരാജൻ ഇപ്പോൾ പാർട്ടിയിലെ ഒരു വിഭാഗത്തിന് അനഭിമതനായി മാറുകയും ചെയ്തു. ഇതു കൂടാതെ കൊടിയേരി ബാലകൃഷ്ണന്റെ മകൻ ജയിലിൽ പോയപ്പോഴും, കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിലും അടക്കം പിണറായി സ്വീകരിച്ച നിലപാടും കണ്ണൂർ ലോബിയ്ക്ക് കടുത്ത അതൃപ്തിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന എം.വി ജയരാജനെ തിരികെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കാൻ ചരട് വലിച്ചതും പിണറായി ആണ് എന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ഏറ്റവും ഒടുവിൽ കൊടിയേരിയുടെയും ഇ.പി ജയരാജന്റെയും പ്രസ്താവനയിലൂടെ പുറത്തു വന്നത് പിണറായി വിജയനെതിരായ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അതൃപ്തിയാണ്. ഭരണം ലഭിച്ചില്ലെങ്കിൽ ഇക്കുറി ബലിയാടാകുക പിണറായി വിജയൻ തന്നെയാകും. ഭരണം ലഭിച്ചാലും മറ്റൊരു മുഖ്യമന്ത്രി കെട്ടിയിറക്കപ്പെട്ടാലും സംശയിക്കേണ്ടി വരില്ല.

Top