ദിലീപിന്റെ വീടിന് മുന്നില്‍ നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് വൻ കഞ്ചാവ് കച്ചവടക്കാരനെ…

കൊച്ചി:ദിലീപിന്റെ വീടിന് മുന്നിൽ നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ.പിടികൂടിയത് മാധ്യമപ്രവർത്തകർ.കൊച്ചിയിലെ ദിലീപിന്റെ വീടിന് മുന്നില്‍ മാധ്യമപ്പട ദിവസവും പ്രതികരണവും കാത്ത് നില്‍ക്കാറുണ്ട്. അത്തരമൊരു കാത്തുനില്‍പ്പിനിടെ കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് ദിലീപിനെ അല്ല, മറ്റൊരാളെ ആയിരുന്നു. ആലുവയിലുള്ള ദിലീപിന്റെ വീടിന് സമീപം ചാനലുകളുടേയും പത്രങ്ങളുടേയും റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും പ്രതികരണത്തിന് വേണ്ടി നീണ്ട സമയം കാത്തുകെട്ടിക്കിടന്നു. താരത്തിന്റെ പ്രതികരണം ലഭിച്ചില്ലെങ്കിലും മറ്റൊരു വന്‍ പുളളിയെ പൊക്കാന്‍ സാധിച്ചു.ദിലീപ് എപ്പോള്‍ വേണമെങ്കിലും പുറത്തിറങ്ങാമല്ലോ എന്ന പ്രതീക്ഷയില്‍ ക്യാമറയും ഓണാക്കി കാത്തിരിക്കുകയായിരുന്നു പത്രക്കാര്‍. ആ ഫ്രെയിമിലേക്കാണ് ബാഗും തൂക്കിപ്പിടിച്ച് ഒരാളും പിറകേ മറ്റൊരാളും ഓടിക്കയറിയത്.ഇളംറോസ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് ബാഗുമായി ഓടി വന്ന യുവാവ് കള്ളനാണെന്ന് ആളുകള്‍ വിളിച്ച് പറയുന്നത് കേട്ടതോടെ മാധ്യമപ്രവര്‍ത്തകര്‍ കര്‍മ്മനിരതരായി. എല്ലാവരും ചേര്‍ന്ന കള്ളനെ വളഞ്ഞിട്ട് പിടിച്ചു.നടിയെ ആക്രമിച്ച കേസിലെ വഴിത്തിരിവിന്റെ ആദ്യഘട്ടങ്ങളില്‍ നടന്‍ ദിലീപ് പ്രതികരണവുമായി ചാനലുകളിലും മറ്റ് മാധ്യമങ്ങളിലും രംഗത്ത് വന്നിരുന്നു. എന്നാല്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് രണ്ട് വാക്ക് പറഞ്ഞതല്ലാതെ അതിന് ശേഷം താരം പ്രതികരിച്ചിട്ടില്ല. ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെ ഉള്ളവര്‍ കേസില്‍ പ്രതിരോധത്തില്‍ ആയതോടെയാണ് നടന്‍ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാത്തത്.

Top