പോസ്റ്ററൊട്ടിച്ച കേസില്‍ കരിനിയമം ചുമത്തി പോരാട്ടം നേതാവിനെ അറസ്റ്റ് ചെയ്തു; പിണറായിയുടെ പോലീസ് മോദിയ്ക്ക് പഠിക്കുമ്പോള്‍

കോഴിക്കോട്: പോസ്റ്ററൊട്ടിച്ച കേസില്‍ തീവ്രവാദ വിരുദ്ധ കരിനിയമം (യു.എ.പി.എ)പ്രയോഗിക്കല്‍ വീണ്ടും തുടരുന്നു. ഈ നിയമം ചുമത്തല്‍ സംസ്ഥാന സര്‍ക്കാറിന്റെ നയമല്ലെന്നും അത്രയും ഗൗരവമുള്ള കേസുകളില്‍ ഒഴിച്ച് ഈ നിയമം ചുമത്തുകയില്ളെമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രഖ്യാപനത്തിനു പിന്നാലെ യാണ് കേരള പോലീസ് വീണ്ടും ഈ നിയമം ചുമത്തുന്നത്.

യു.എ.പി.എക്കെതിരെ വാര്‍ത്താസമ്മേളനം നടത്താനത്തെിയ ‘പോരാട്ടം’ സംസ്ഥാന കണ്‍വീനറും വയനാട് സ്വദേശിയുമായ ഷാന്റോ ലാലിനെയാണ് പൊലീസ് നിസ്സാരകുറ്റത്തിന് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം നല്‍കിയെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം. എന്നാല്‍ തനിക്കെതിരെ ഇത്തരമൊരു കേസുണ്ടെന്ന് അറിയപോലുമില്ലെന്നാണ് ഷിന്റുലാല്‍ പറയുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് പോസ്റ്റര്‍ പതിച്ചുവെന്നതിന്റെ പേരില്‍ വനികള്‍ക്കെതിരെപോലും പൊലീസ് യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ചിരുന്നു. ഇക്കാര്യം നിയമസഭയില്‍ ചര്‍ച്ചയായപ്പോഴാണ് യു.എ.പി.എ ചുമത്തല്‍ സംസ്ഥാന സര്‍ക്കാറിന്റെ നയമല്ലെന്നും സാമൂഹികപ്രവര്‍ത്തകര്‍ക്കുനേരെ ഇത് ചുമത്തുന്നതില്‍ കരുതലുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോര്‍ത്ത് അസി. കമീഷണര്‍ ഇ.പി. പൃഥ്വീരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാടകീയമായാണ് ഷാന്റോ ലാലിനെ യു.എ. പി.എ ചുമത്തി വ്യാഴാഴ്ച അറസ്റ്റു ചെയ്തത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യന്ന പോസ്റ്ററുകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലായിരുന്നു പോരാട്ടത്തിന്റെ പേരില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.ഇതിന്റെ പേരിലാണ് ഇപ്പോഴും അറസ്റ്റ് നടക്കുന്നത്.

സംഘടനയുടെ കണ്‍വീനര്‍ എന്ന നിലയില്‍ അന്നുതന്നെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഷാന്റോലാലിനെതിരെ കേസെടുത്തിരുന്നു. നടക്കാവിലും മെഡിക്കല്‍ കോളജ് സ്റ്റേഷനിലും രേഖപ്പെടുത്തിയ കേസിലാണ് അറസ്റ്റെന്നും അസി. കമീഷണര്‍ പറഞ്ഞു. യു.എ.പി.എ 39ാം വകുപ്പ് പ്രകാരം തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചന്നൊണ് കേസ്. ഇതേ സംഭവത്തില്‍ നേരത്തെ ജില്ലയില്‍ നിന്ന് താമരശ്ശേരി സ്വദേശി ജോയിയെയും ചെറുകുളം സ്വദേശി രാമകൃഷ്ണനെയും അറസ്റ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ പ്രചാരണത്തിലേര്‍പ്പെട്ടെന്നാരോപിച്ച് എട്ടോളം സാമൂഹിക പ്രവര്‍ത്തകരെ വിവിധയിടങ്ങളില്‍നിന്ന് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുണ്ടായ ഈ അറസ്റ്റുകളുടെ തുടര്‍ച്ചയാണ് എല്‍.ഡി.എഫ് ഭരണകാലത്തും നടക്കുന്നതെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ ആക്ഷേപം. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കമ്പോള്‍ ഇത്തരമൊരു അറസ്റ്റുണ്ടായത് ജനാധിപത്യത്തിന്റെ കറുത്ത അധ്യായമാണെന്ന് എ.വാസു, അഡ്വ. പി.എ.പൗരന്‍ തുടങ്ങിയവര്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനംചെയ്യുന്നത് യു.എ.പി.എ ചുമത്താന്‍ തക്ക കുറ്റമല്ളെന്ന് നിയമഞ്ജരും ചൂണ്ടിക്കാട്ടുന്നു.വോട്ട് ചെയ്യാനുള്ള അവകാശം മൗലികാവകാശമല്ല, മറിച്ച് നിയമപരമായ അവകാശം മാത്രമാണെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് നിരീക്ഷണം (പി.യു.സി.എല്‍/ യൂനിയന്‍ ഓഫ് ഇന്ത്യ കേസ്) ചൂണ്ടിക്കാട്ടിയാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഈ നിലപാടിനെതിരെ രംഗത്തത്തെുന്നത്. ഈ വിധിയില്‍ വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും വോട്ട് ചെയ്യാനുള്ള അവകാശവും രണ്ടും തമ്മിലുള്ള വ്യത്യാസം കോടതി വിശദീകരിച്ചിട്ടുണ്ട്.

വോട്ട് ചെയ്യനുള്ള അവകാശംപോലെ തന്നെ വോട്ട് ചെയ്യതിരിക്കാനുള്ള അവകാശവും പൗരര്‍ക്കുണ്ടെന്നും രാജ്യത്തെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ഈ അവകാശം അംഗീകരിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനെതുടര്‍ന്ന് വോട്ട് ചെയ്യതിരിക്കാനുള്ള അവകാശത്തിന്റെ ഫലപ്രദമായ വിനിയോഗത്തിനായി ‘നോട്ട ബട്ടണ്‍’ ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവിറക്കിയതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേകുറ്റം ആരോപിച്ച് പൊലീസ് പോരാട്ടം നേതാക്കളായ സി.എ. അജിതന്‍, സാബു, ചാത്തു, ഗൗരി, പാഠാന്തരം വിദ്യാര്‍ത്ഥി കൂട്ടായ്മ നേതാവ് ദിലീപ്, പോരാട്ടം അനുഭാവികളായ ജോയ്, കാദര്‍, ബാലന്‍ എന്നിവരെ അന്യായമായി തടവിലിട്ടതും വിവാദമായിരുന്നു.

Top