മുഹമ്മദ് ഷിയാസ് മതേതരത്വത്തിന്റെ കപട മുഖം.മുനമ്പം വിഷയത്തിൽ പിന്നിൽ നിന്ന് കുത്തി.വി ഡി സതീശന്റെ കപട മതേതര ഹുങ്ക് കൊച്ചിയിൽ വേണ്ടാ.ഷിയാസിനെതിരെ കത്തോലിക്കാ സഭ

എറണാകുളം :ഭാരത സഭക്ക് വിത്ത് പാകിയ മണ്ണ് ആണ് കൊച്ചി. സഭയുടെ ഈറ്റില്ലമായ കൊച്ചി രൂപതക്ക് നൂറ്റാണ്ടുകളുടെ ചരിത്രം ഉണ്ട്. കൊച്ചി രൂപതയിലെ വിശ്വാസികൾ കൂടുതലും മത്സ്യ തൊഴിലാളികളും, പാവപെട്ട സാധാരണ മനുഷ്യരും, തീർത്തും നിഷ്കളങ്കരായ മനുഷ്യരും ആണ്. അവരാണ് ഈ കൊച്ചിയിൽ അധിവസിക്കുന്നത്. സഹനകളുടെയും ക്ളശങ്ങളുടെയും, ഒരുപാട് നൊമ്പരങ്ങൾ കൊച്ചിക്ക് ഉണ്ട്.

കൊച്ചിയിൽ അടുത്ത കാലത്ത് സെന്റ് റിത്താസ് സ്കൂളിൽ ഉണ്ടായ ഹിജാബ് വിഷയത്തിൽ മുഹമ്മദ് ഷിയാസ് കളിച്ച കളികളും, നാടകവും ഞങ്ങൾ മറന്നിട്ടില്ല. ഹൈബി ഈഡൻ ഈ സ്കൂളിൽ വന്ന് നടത്തിയ ഷോ യും ഇവിടുത്തെ ജനം മറന്നിട്ടില്ല. മുനമ്പം വിഷയത്തിൽ വി ഡി സതീശനും മുഹമ്മദ് ഷിയാസും, ഹൈബിയും ചേർന്ന് മുനമ്പം ജനതയെ പിന്നിൽ നിന്ന് കുത്താൻ ആണ് ശ്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഭാ ഇത് മറന്നിട്ടില്ല. കൊച്ചിയിൽ ഇപ്പോൾ ചില പ്രത്യേക വിഭാഗങ്ങൾ ചില അജണ്ടയോടെ രഹസ്യമായി നടപ്പാക്കുന്ന , നടപ്പാക്കാൻ ശ്രമിക്കുന്ന പലതും കൊച്ചിയിലെ ക്രൈസ്തവ സഭയുടെയും ഹൈന്ദവ സഹോദരി സഹോദരങ്ങൾക്കും വലിയ ആശങ്കയും ഭയവും ഉണ്ട്.

മുഹമ്മദ് ഷിയാസ് നിങ്ങളുടെ കൊച്ചിയിലേക്ക് ഉള്ള എം എൽ എ പദത്തിനായി ഉള്ള വരവിനെ ഭയാശങ്കയോടെ തന്നെ ആണ് കാണുന്നത്. മതേതരത്വത്തിന്റെ കപട മുഖം അണിഞ്ഞ് ലത്തിൻ സഭയെ ചില പ്രത്യേക സ്ഥലത്ത്, അവരുടെ തൊഴുത്തിൽ കെട്ടാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ കൊച്ചി മാറി സതീശ, ഹൈബി, ഷിയാസേ.

വി ഡി സതീശൻ അന്തസ്സും മാന്യനും ആണെകിൽ പ്രത്യേക വിഭാഗം ഭൂരിപക്ഷം ഉള്ള മണ്ഡലത്തിൽ ലത്തിൻ സഭയുടെ പ്രതിനിധിയെയും, അതുപോലെ അതേ പോലുള്ള മറ്റൊരു മണ്ഡലത്തിൽ ഹൈന്ദവ മതത്തിൽ നിന്ന് ഒരാളെയും നിങ്ങൾ സ്ഥാനാർഥിയായി നിർത്തി മതേതരം ഉയർത്തി പിടിക്കണം. അതാണ് ഹീറോയിസം.

അല്ലാതെ എറണാകുളത്തെ ഈ ത്രിമൂർത്തികൾ കൊച്ചിയിൽ വന്ന് കലക്ക വെള്ളത്തിൽ മീൻ പിടിക്കാമെന്ന് ധരിക്കേണ്ട. നിങ്ങളുടെ കപട മതേതരം കൊച്ചിയിൽ വേണ്ട. ആ പരിപ്പ് കൊച്ചിയിലെ കലത്തിൽ വേവില്ല.പശ്ചിമ കൊച്ചിക്ക് പുറത്ത് നിന്നുള്ള വരത്തനെ വേണ്ടാ. കൊച്ചിയെ അറിയാവുന്ന, കൊച്ചിയുടെ നൊമ്പരം അറിയാവുന്ന ഒരാളെ ആണ് കൊച്ചിയുടെ സമൂഹത്തിന് ആവശ്യം. അത്യാവശ്യം.

മാർട്ടിൻ മേനാച്ചേരി
കൊച്ചി
9446985403

Top