ദിലീപിനെ വിശുദ്ധനാക്കാൻ പി.ആർ ഏജൻസി: ട്രോളുകൾ ഒഴുക്കുന്നതിനു ചിലവ് പത്തു ലക്ഷം

സ്വന്തം ലേഖകൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ താരം ദിലീപിനെ വിശുദ്ധനായി ചിത്രീകരിക്കാൻ ദിലീപിന്റെ ഏജൻസികൾ ചിലവാക്കുന്നത് പത്തുലക്ഷം രൂപ. മുംബൈ കേന്ദ്രീകരിച്ചുള്ള മലയാളി സംവിധായന്റെ നേതൃത്വത്തിലാണ് ദിലീപിനു വേണ്ടി പി.ആർ ഏജൻസി പ്രവർത്തിക്കുന്നത്. ദിലീപിനെ കേസിൽ നിന്നു രക്ഷപെടുത്തുന്നതിനു വേണ്ട തെളിവുകൾ ശേഖരിക്കുന്നതിനും ഈ ഏജൻസി രഹസ്യമായി പ്രവർത്തിക്കും. ആവശ്യമെങ്കിൽ ഇരയാക്കപ്പെട്ട നടിയുമായും, കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയുമായും ചർച്ച നടത്തുന്നതിനും പി.ആർ ഏജൻസി പ്രവർത്തിക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രമുഖ യുവ നടിയെ കൊച്ചിയിൽ വച്ച് ഓടുന്ന കാറിനുള്ളിൽ അക്രമി സംഘം ലൈംഗികമായി ആക്രമിച്ചത്. സംഭവത്തിലെ പ്രധാന പ്രതികൾ സംഭവം നടന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ അറസ്റ്റിലായെങ്കിലും, ഗൂഡാലോചന സംബന്ധിച്ചുള്ള അന്വേഷണം കഴിഞ്ഞ ദിവസം മാത്രമാണ് പാരമ്യത്തിലെത്തിയത്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അന്വേഷണം നടത്തി ദിലീപിനെ ഗൂഡാലോചനാ വിഷയത്തിൽ അറസ്റ്റ് ചെയ്യുകയും, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.
ഇതേ തുടർന്നാണ് ദിലീപിനു സഹതാപം സൃഷ്ടിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ ദിലീപിന്റെ സഹായ ഹസ്തവും, ദിലീപിനു അനുഭാവം പ്രകടിപ്പിച്ചുമുള്ള സന്ദേശങ്ങളും, ട്രോളുകളും പ്രവഹിക്കുകയായിരുന്നു. ഇതോടെയാണ് ഇതിനു പിന്നിലുള്ള സംഘടിത ശ്രമത്തെക്കുറിച്ചു ചർച്ചകളും ആരംഭിച്ചത്. മാതൃഭൂമി ലേഖകൻ ഹർഷൻ ആണ് ഇതിലേയ്ക്കു ലീഡ് ചെയ്യുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ഇതിനു പിന്നാലെ വിവിധ ഏജൻസികൾ നടത്തിയ നിരീക്ഷണങ്ങൾ പി.ആർ ഏജൻസിയുടെ വർക്കിലേയ്ക്കു വിരൽ ചൂണ്ടുകയായിരുന്നു. ഇതേ തുടർന്നാണ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ കണ്ടെത്തിയത്. തുടർന്നു ഇതു സംബന്ധിച്ചു അന്വേഷണം ആരംഭിക്കുകയയായിരുന്നു. മുംബൈ കേന്ദ്രീകരിച്ചുള്ള മലയാള സംവിധായകന്റെ പി.ആർ ഏജൻസിയാണ് ദിലീപിനു വേണ്ടി പബ്ലിക്ക് റിലേഷൻ ജോലികൾ ഇപ്പോൾ ചെയ്യുന്നത്. ഇതിനായി പത്തു ലക്ഷത്തോളം രൂപയാണ് ദിലീപിന്റെ വിശ്വസ്തരായ ടീം ചിലവഴിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top