സ്വന്തം ലേഖകൻ
ആലപ്പുഴ: ഒപ്പം ഓഫിസിൽ ജോലി ചെയ്യുന്ന ഫിലിപൈനി യുവതിയുമായി ഭർത്താവിന് അവിഹിതം. സംഭവം പുറത്തറിഞ്ഞ യുവതി കുട്ടികളെ സ്‌കൂളിലെത്തിക്കാൻ വരുന്ന ഓട്ടോഡ്രൈവറെ കാമുകനാക്കി. കാമുകനൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭർത്താവിനു അയച്ചു നൽകി.
ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് കഥയിലെ നായിക. ഭർത്താവ് ദുബായിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി നോക്കുകയാണ്. ഓഫിസിൽ ഒപ്പം ജോലി ചെയ്യുന്ന ഫിലിപൈനി സ്വദേശിയായ യുവതിയുമായി ഭർത്താവിനു അവിഹിത ബന്ധമുണ്ടെന്നു യുവതിയ്ക്കു വിവരം ലഭിച്ചു. ഇതേപ്പറ്റി അന്വേഷണം നടത്തിയ യുവതി ഇരുവരും ഒന്നിച്ചാണ് ജോലി ചെയ്യുന്നതെന്നു കണ്ടെത്തി. ഇതേപ്പറ്റി യുവതി അന്വേഷിച്ചതോടെ ഇരുവരും തമ്മിൽ ഒന്നിച്ചാണ് താമസിക്കുന്നതെന്നും കണ്ടെത്തി. ഇതേപ്പറ്റി ഭർത്താവിനോടു അന്വേഷിച്ചതോടെ നീ അനാവശ്യകാര്യങ്ങൾ അന്വേഷിക്കേണ്ട, അടങ്ങി ഒതുങ്ങിക്കഴിഞ്ഞോണം എന്ന മറുപടിയാണ് ഭർത്താവ് നൽകിയത്. ഇതോടെയാണ് ഭർത്താവിനോടു പ്രതികാരം ചെയ്യാൻ യുവതി തീരുമാനിച്ചത്.
കുട്ടികളെ കൊണ്ടു പോകാനായി വീട്ടിലെത്തിയിരുന്ന ഓട്ടോ ഡ്രൈവറുമായി യുവതി അടുപ്പം സ്ഥാപിക്കുകയായിരുന്നു. യുവതി കാമുകനെ സ്ഥിരമായി വീട്ടിൽ വിളിച്ചു വരുത്തുകയും, അശ്ലീല വീഡിയോ പകർത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു. നാട്ടിൽ വ്യാപകമായി യുവതിയുടെ അവിഹിത കഥ പ്രചരിച്ചു. സംഭവം ഭർത്താവും അറിഞ്ഞു. ഇതേപ്പറ്റിചോദിച്ചതോടെ യുവതി തന്റെ അശ്ലീല വീഡിയോകൾ ഭർത്താവിനു അയച്ചു കൊടുത്തു, ഒപ്പം യുവതിയുടെ ഭർത്താവും കാമുകിയും ഒത്തുള്ള വീഡിയോ ദൃശ്യങ്ങളും ചാറ്റ് മെസേജുകളും ഉണ്ടായിരുന്നു. തുടർന്നു നാട്ടിലെത്തിയ ഭർത്താവ് ഭാര്യയ്‌ക്കെതിരെ വിവാഹ മോചനത്തിനു കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഭാര്യയ്ക്കും ഓട്ടോ ഡ്രൈവർക്കും എതിരെ ഇയാൾ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.


