പള്‍സര്‍ സുനി നടിയെ തട്ടിക്കൊണ്ടുപോയതില്‍ ക്വട്ടേഷനില്ല

കൊച്ചി: 2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷനില്ലെന്ന് പൊലീസ്. നടിയെ ആക്രമിക്കാനുള്ള പദ്ധതി പള്‍സര്‍ സുനി തനിയെ തയ്യാറാക്കിയതാണെന്ന് പൊലീസ് കണ്ടെത്തി. സുനിയും സുഹൃത്തുക്കളും ചേര്‍ന്നാണ് കൃത്യം നടത്താന്‍ ശ്രമിച്ചത്. മുന്‍കാലനടിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു സുനിയുടെ ലക്ഷ്യം. പൊന്നുരുന്നിയിലുള്ള വാടക വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

2011ല്‍ ജോണി സാഗരിക നിര്‍മിച്ച ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയെ ടെമ്ബോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ നടിയെ ടെമ്ബോ ട്രാവലറില്‍ എത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആളുമാറിയാണ് ഈ നടിയെ തട്ടിക്കൊണ്ടുപോയത്. വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിര്‍മാതാവിനെയും ഭര്‍ത്താവിനെയും നടി ഫോണില്‍ വിളിച്ച്‌ വിവരമറിയിച്ചു. ഇതോടെ കുമ്ബളത്തെ സ്വകാര്യ റിസോര്‍ട്ടിനുമുന്നില്‍ നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു.ഹോട്ടല്‍ റപ്രസെന്റേറ്റീവ് എന്ന വ്യാജേന സമീപിച്ച വ്യക്തി കുറഞ്ഞ വാടകയ്ക്ക് മുറി നല്‍കാമെന്ന് പറഞ്ഞ് നിര്‍മാതാവിനെ സമീപിച്ചിരുന്നു. ഇയാള്‍ക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പള്‍സര്‍ സുനി സൂപ്പര്‍ താരങ്ങളുടെ ക്വട്ടേഷനും ഏറ്റെടുത്തിരുന്നു എന്നും പലരും സുനിയുടെ സഹായം കൈപ്പറ്റിയതായും സൂചന . പള്‍സര്‍ സുനി സിനിമ ലോകത്തെ ക്രിമിനല്‍ ആയിരുന്നുവെന്ന് പോലീസിന്റെ കണ്ടെത്തല്‍. സിനിമയിലെ പിന്നാമ്പുറ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഇയാളുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമായിരുന്നു. പ്രമുഖ നിര്‍മ്മാതാവിന്റെ ഭാര്യ അടക്കം മുന്‍പ് പല നടിമാരേയും ഇയാള്‍ തട്ടിക്കൊണ്ടുപോയി എന്ന് പരാതി ഉയര്‍ന്നിട്ടും ഒരു നടപടിയുമുണ്ടാകാതെ സിനിമ ലോകത്ത് ഇയാള്‍ വിലസിയത് സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ പല ആവശ്യങ്ങള്‍ക്കും ഇയാളെ ഉപയോഗിച്ചിട്ടുള്ളതിനാല്‍. പരുടെ പല രഹസ്യങ്ങളും ഇയാള്‍ക്ക് അറിയാമെന്നതിനാലും ഭാവിയില്‍ പല ക്വട്ടേഷനും ഇയാളെ ആവശ്യമുള്ളതിനാലുമാണ് പിണക്കാന്‍ ‘അമ്മ’യിലെ സൂപ്പര്‍ താരങ്ങള്‍ മടിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സിനിമയില്‍ ഡ്രൈവേഴ്സ് ക്ലബ്ബ് എന്ന പേരില്‍ ക്വട്ടേഷന്‍ സംഘം. 2010 ല്‍ പള്‍സര്‍ സുനിയാണ് ഡ്രൈവേഴ്സ് ക്ലബ്ബ് രൂപീകരിച്ചത്. 20 നും 25 നും മദ്ധ്യേ പ്രായമുള്ള 18 പേര് ഈ ക്ലബ്ബില്‍ അംഗങ്ങള്‍ ആയിരുന്നു. എറണാകുളം ജില്ലയിലെ പൊന്നുരുന്നിയില്‍ വീടെടുത്ത് ഇവരെ താമസിപ്പിച്ചുകൊണ്ടാണ് സംഘം പ്രവര്‍ത്തനം നടത്തിയിരുന്നത്.സിനിമയിലേക്ക് ഡ്രൈവര്‍മാരെ വിതരണം ചെയ്തിരുന്നത് ഈ ക്ലബ്ബായിരുന്നു. താരങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഈ ക്ലബ്ബ് ഇടപെട്ടിരുന്നു. നാലു പ്രമുഖ താരങ്ങള്‍ക്ക് ബോഡി ഗാര്‍ഡിനേയും ഡ്രൈവര്‍മാരേയും വിട്ടു നല്‍കിയത് ഈ ക്ലബ്ബ് ആയിരുന്നു.കൂടുതല്‍ നടിമാരെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കി.

Top