പള്‍സര്‍ സുനി സൂപ്പര്‍ താരങ്ങളുടെ ക്വട്ടേഷനും ഏറ്റെടുത്തിരുന്നു..? സുനിയുടെ ഡ്രൈവേഴ്‌സ് ക്ലബ് സൂപ്പര്‍ താരങ്ങള്‍ക്ക് ബോഡി ഗാര്‍ഡിനെയും ഡ്രൈവര്‍മാരെയും നല്‍കിയിരുന്നു

കൊച്ചി: പള്‍സര്‍ സുനി സൂപ്പര്‍ താരങ്ങളുടെ ക്വട്ടേഷനും ഏറ്റെടുത്തിരുന്നു എന്നും പലരും സുനിയുടെ സഹായം കൈപ്പറ്റിയതായും സൂചന . പള്‍സര്‍ സുനി സിനിമ ലോകത്തെ ക്രിമിനല്‍ ആയിരുന്നുവെന്ന് പോലീസിന്റെ കണ്ടെത്തല്‍. സിനിമയിലെ പിന്നാമ്പുറ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഇയാളുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമായിരുന്നു. പ്രമുഖ നിര്‍മ്മാതാവിന്റെ ഭാര്യ അടക്കം മുന്‍പ് പല നടിമാരേയും ഇയാള്‍ തട്ടിക്കൊണ്ടുപോയി എന്ന് പരാതി ഉയര്‍ന്നിട്ടും ഒരു നടപടിയുമുണ്ടാകാതെ സിനിമ ലോകത്ത് ഇയാള്‍ വിലസിയത് സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ പല ആവശ്യങ്ങള്‍ക്കും ഇയാളെ ഉപയോഗിച്ചിട്ടുള്ളതിനാല്‍. പരുടെ പല രഹസ്യങ്ങളും ഇയാള്‍ക്ക് അറിയാമെന്നതിനാലും ഭാവിയില്‍ പല ക്വട്ടേഷനും ഇയാളെ ആവശ്യമുള്ളതിനാലുമാണ് പിണക്കാന്‍ ‘അമ്മ’യിലെ സൂപ്പര്‍ താരങ്ങള്‍ മടിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സിനിമയില്‍ ഡ്രൈവേഴ്സ് ക്ലബ്ബ് എന്ന പേരില്‍ ക്വട്ടേഷന്‍ സംഘം. 2010 ല്‍ പള്‍സര്‍ സുനിയാണ് ഡ്രൈവേഴ്സ് ക്ലബ്ബ് രൂപീകരിച്ചത്. 20 നും 25 നും മദ്ധ്യേ പ്രായമുള്ള 18 പേര് ഈ ക്ലബ്ബില്‍ അംഗങ്ങള്‍ ആയിരുന്നു. എറണാകുളം ജില്ലയിലെ പൊന്നുരുന്നിയില്‍ വീടെടുത്ത് ഇവരെ താമസിപ്പിച്ചുകൊണ്ടാണ് സംഘം പ്രവര്‍ത്തനം നടത്തിയിരുന്നത്.സിനിമയിലേക്ക് ഡ്രൈവര്‍മാരെ വിതരണം ചെയ്തിരുന്നത് ഈ ക്ലബ്ബായിരുന്നു. താരങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഈ ക്ലബ്ബ് ഇടപെട്ടിരുന്നു. നാലു പ്രമുഖ താരങ്ങള്‍ക്ക് ബോഡി ഗാര്‍ഡിനേയും ഡ്രൈവര്‍മാരേയും വിട്ടു നല്‍കിയത് ഈ ക്ലബ്ബ് ആയിരുന്നു.കൂടുതല്‍ നടിമാരെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്ലബ്ബില്‍ അംഗങ്ങള്‍ ആയിരുന്നവരെ സെന്‍ട്രല്‍ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ തുടങ്ങി. സുനി പറയുന്ന കാര്യങ്ങള്‍ പലപ്പോഴും തങ്ങള്‍ക്ക് ചെയ്യേണ്ടി വന്നുവെന്ന് അംഗങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.കൂടുതല്‍ നടിമാരെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ സുനി പദ്ധതിയിട്ടിരുന്നു. പീഡനരംഗം ചിത്രീകരിച്ച് പണം തട്ടുന്നതിന് വേണ്ടിയായിരുന്നു ഇത്. മറ്റാരുടെയും ക്വട്ടേഷനല്ല, സുനിയുടെ സ്വന്തം തീരുമാനങ്ങളായിരുന്നു ഇവ. 2011ല്‍ നിര്‍മ്മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയത് ഈ ഉദ്ദേശത്തോടെയാണ്. ഒരു കോടി രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടിരുന്നത്.സുനിയില്‍ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ  സംഘം മുന്‍കാലത്ത് നടത്തിയ ആക്രമണങ്ങളെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിനിമയിലെ ഒരു അധോലോക ഗുണ്ടാ സംഘത്തെ പോലെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Top