ന്യൂഡൽഹി : ഇന്ത്യയുടെ 40 സൈനികരുടെ വീരമൃത്യൂവിന് ഇന്ത്യയുടെ കനത്ത തിരിച്ചടി . അതിർത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടു. ജയ്ഷെ മുഹമ്മദിന്റെ അടക്കം ഭീകരക്യാമ്പുകൾ ഇന്ത്യ തകർത്തെറിഞ്ഞു. ജയ്ഷെ മുഹമ്മദിന്റെ കൺട്രോൾ റൂമും തകർത്തതായാണ് സൂചന.
മൂസഫാർ ബാദ്,ബലാകോട്ട്,ചകോട്ട് മേഖലകളിലായിരുന്നു ഇന്ത്യയുടെ വ്യോമാക്രമണം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദേശത്തെ തുടർന്നായിരുന്നു തിരിച്ചടി.പുലർച്ചെ 3.45 നാണ് ആക്രമണം തുടങ്ങിയത്.21 മിനിട്ടോളം ഇതു തുടർന്നു.
1000 കിലോയിലേറെ ബോംബുകളാണ് ഇന്ത്യൻ വ്യോമസേനയുടെ 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 പൗണ്ട് ബോംബാണ് പാകിസ്ഥാനിൽ വർഷിച്ചത്.കാർഗിൽ യുദ്ധത്തിനു ശേഷം ആദ്യമായാണ് മിറാഷ് വിമാനങ്ങൾ ഉപയോഗിക്കുന്നത്. വ്യോമാക്രമണത്തിന്റെ ചിത്രങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ടു.
ഏത് അടിയന്തിരഘട്ടത്തെയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും,രാജ്യം അതീജാഗ്രത പാലിക്കുകയാണെന്നും സൈന്യം അറിയിച്ചു.പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഉപയോഗിച്ചത് 12 മിറാഷ് വിമാനങ്ങള്‍. മിറാഷ് വിമാനങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യത്തില്‍ കൃത്യതയോടെ എത്തിക്കാവുന്ന ലേസര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ഇന്ത്യ പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ തകര്‍ത്തത്. പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് അതിര്‍ത്തിക്കപ്പുറമുള്ള ആക്രമണത്തിന് ഇന്ത്യ വ്യോമസേനയെ ഉപയോഗിക്കുന്നത്. 48 വര്‍ഷത്തിനു ശേഷമാണ് വ്യോമസേനയെ ഉപയോഗിച്ച് ഇന്ത്യ ആക്രമണം നടത്തുന്നതെന്ന് പ്രതിരോധ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഗില്‍ യുദ്ധകാലത്തു പോലും ഇന്ത്യ വ്യോമസേനയ്ക്ക് ആക്രമണത്തിന് അനുമതി നല്‍കിയിരുന്നില്ല.
ലക്ഷ്യത്തില്‍ കൃത്യതയോടെ എത്തിക്കാനാവുന്ന ലേസര്‍ ബോംബുകളാണ് പാക് അധീന കശ്മീരിലെ വ്യോമതാവളങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിച്ചത്. സ്‌ഫോടക വസ്തുവിനെ ലേസര്‍ രശ്മികള്‍ ലക്ഷ്യത്തിലെത്തിക്കുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. ഏതാണ് നൂറു ശതമാനം തന്നെ കൃത്യത ഇവയ്ക്ക് കൈവരിക്കാനാവുമെന്നാണ് വിലയിരുത്തല്‍.
പുലര്‍ച്ചെ അംബാല വ്യോമതാവളത്തില്‍നിന്നാണ് മിറാഷ് വിമാനങ്ങള്‍ പുറപ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അര മണിക്കൂറോളമാണ് ആക്രമണം നീണ്ടത്. സുരക്ഷിതമായി യുദ്ധവിമാനങ്ങളെല്ലാം തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യ്ക്തമാക്കുന്നു


