അയിത്തം മുലം താഴ്ന്ന ജാതിക്കാരെ മാറ്റിനിര്‍ത്തിയെന്ന ദേശാഭിമാന വാര്‍ത്ത കല്ലുവച്ച നുണ; പച്ചക്കള്ളം പ്രചരിപ്പിച്ചതിനെതിരെ മറുപടിയുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി: ദേശാഭിമാനിയില്‍ വന്നത് കല്ലുവച്ച നുണയെന്ന് രാഹുള്‍ ഈശ്വര്‍.ഗുരുവായൂരില്‍ ബിജെപിയുടെ തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വറിന് അശുദ്ധമുണ്ടാകാതിരിക്കാന്‍ മാറ്റു സമുദായത്തിലെ ആളുകളെ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തിയെന്ന് ദേശാഭിമാനി പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത നൂറ് ശതമാനം നുണയാണെന്ന് രാഹുല്‍ പറഞ്ഞു. വ്യാജ വാര്‍ത്തയെഴുത്തുകാരന്‍ തന്റെ പേരില്‍ നുണപ്രചരിപ്പിക്കുകയായിരുന്നു.

താന്‍ വിവാഹം കഴിച്ചിരിക്കുന്നത് പോലും ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള യുവതിയെ അല്ല. മാത്രവുമല്ല, അത്തരം ഒരു അയിത്ത സമീപനം തന്റെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.ശബരിമലയുടെ 100 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഒരു തരത്തിലും ജാതീയത ഉണ്ടായിരുന്നില്ല എന്നും ശബരിമലയിലും ഗുരുവായൂരും അബ്രാഹ്മണരെയും ശാന്തിയായി എടുക്കണമെന്ന് പറഞ്ഞു കോടതിയില്‍ ഹര്‍ജി കൊടുത്ത ആളാണ് താനെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇങ്ങനെയുള്ള തന്നെപ്പറ്റി തീര്‍ത്തും നുണയായ കാര്യങ്ങല്‍ പറയാന്‍ ദേശാഭിമാനിക്ക് കുറച്ചെങ്കിലും ഉളുപ്പു വേണ്ടേയെന്നും രാഹുല്‍ ചോദിക്കുന്നു.

ഗുരുവായൂരില്‍ നടന്ന ബിജെപി തിരഞ്ഞെടുപ്പ് ഓഫീസ് ഉല്‍ഘാടന ചടങ്ങില്‍ ഗുരുവായൂരില്‍ നിന്നും ഒരു ഹിന്ദു എംഎല്‍എ വേണമെന്ന് ആഗ്രഹമുണ്ടെന്ന് താന്‍ തുറന്നു പറഞ്ഞിരുന്നു. ഇതാകാം പാര്‍ട്ടി പത്രത്തെ പ്രകോപിപ്പിച്ചതെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. 70 ശതമാനം ഹിന്ദുക്കളുള്ള ഗുരുവായൂരില്‍ ബിഡിജെഎസ് ഉള്‍പ്പടെയുള്ള സമുദായ അംഗങ്ങള്‍ ഹിന്ദു എംഎല്‍എയെയാണ് ആഗ്രഹിക്കുന്നത്. താന്‍ പറയുന്ന വിധത്തിലേക്ക് മറ്റുള്ളവര്‍ ചിന്തിച്ചാല്‍ ബാധിക്കുക സിപിഎമ്മിനെയാണ്.

ഇപ്പോള്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ഏകീകൃത മനസോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ ഹിന്ദു സമുദായ അഗങ്ങളുടെയും മനസ്സില്‍ വീണ്ടും വിയോജിപ്പുകള്‍ ഉണ്ടാക്കാനും, ഹിന്ദു വോട്ടുകള്‍ സ്പ്ലിറ്റ് ചെയ്യാനും, മുന്നോക്കക്കാരെയും പിന്നോക്ക കാരെയും തമ്മില്‍ അടിപ്പിക്കാനുള്ള കമ്മ്യൂണിസ്റ്റ് അജണ്ടയാണ് വാര്‍ത്തയ്ക്ക് പിന്നിലെന്നും രാഹുല്‍ പറഞ്ഞു.

ഒരു ഹിന്ദു എംഎല്‍എ ഗുരുവായൂരില്‍ ഉണ്ടാവാറില്ല, ഉണ്ടാവണമെന്ന് താന്‍ പറഞ്ഞത് മതസൗഹാര്‍ദ്ദത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടാന്നും രാഹുല്‍ പറയുന്നു. കേരളത്തിലെ ഏറ്റവും വലിയ മഹാക്ഷേത്രങ്ങളില്‍ ഒന്നായ ഗുരുവായൂരില്‍ ഒരു ഹിന്ദു എംഎല്‍എ ഉണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരുപാടു പദ്ധതികള്‍ ഇവിടെ കൊണ്ടുവരാന്‍ സാധിക്കും. അതുമൂലം ഗുരുവായൂരിലെ ഹിന്ദു ജനതക്കും അത് ഗുണമാകും. ഒപ്പം ഗുരുവായൂരിന്റെ വികസനത്തിനും അത് കാരണമാകും എന്നും രാഹുല്‍ പറയുന്നു. ഇത് ഭയന്നാണ് തെറ്റായ വാര്‍ത്ത ദേശാഭിമാനി പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Top