രാഹുല്‍ ഈശ്വര്‍ പോലീസ് കസ്റ്റഡിയില്‍

പാലക്കാട്: രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യം കോടതി റദ്ദാക്കുകയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇന്ന് പാലക്കാട് വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

എല്ലാ ശനിയാഴ്ചയും പമ്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാന്നി കോടതിയുടെ ഉത്തരവ്. ഇന്ന് പാലക്കാട് ഹിന്ദു മഹാസഭയുടെ പരിപാടിക്കെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ് ജാമ്യം തേടി ഹൈക്കോടതിയില്‍ പോകുമെന്നും ഇപ്പോള്‍ കര്‍ണാടകയിലാണെന്നും പറഞ്ഞ് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്.

Top