ആവേശമായി രാഹുൽ ഗാന്ധിയുടെ ദുബായ് പ്രസംഗം…മരിക്കും വരെ എന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിരിക്കും.രാഹുലിനെ കാണാൻ പതിനായിരങ്ങളെത്തി !

ദുബായ് : ദുബായിയെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ സന്ദർശനം.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാനും കേൾക്കാനുമായി എത്തിയ പ്രവർത്തകരെയും ഇന്ത്യക്കാരെയും കൊണ്ട് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരു കടലായി മാറി.എത്തിയ പതിനായിരക്കണക്കിന് ഇന്ത്യക്കാരോട് ആവേശപൂർവം സംവദിച്ച് രാഹുൽ ഗാന്ധിയും. വിവിധ വിഷയങ്ങളിലൂടെ രാഹുലിന്റെ പ്രസംഗം കടന്നുപോയി.ഇന്ത്യൻ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു ബോധ്യമുണ്ടെന്നും അവരെ സഹായിക്കാൻ കോൺഗ്രസ് തയാറാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാനാണ്, അല്ലാതെ മനസിലുള്ളതു പറയാനല്ല (മോദിയുടെ മൻ കി ബാതിനെ ലക്ഷ്യമിട്ട് ) താൻ എത്തിയതെന്നും രാഹുൽ പറഞ്ഞു.Rahul-Gandhi-UAE2

ഇവിടെ നിൽക്കുമ്പോഴും എനിക്ക് ഇന്ത്യയിൽ ഉള്ളതുപോലെയാണ് തോന്നുത്. ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങൾ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷൻ ആണോ, പ്രായമുള്ളവർ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങൾക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാൽ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാൻ കാത്തിരിക്കും. 2019ൽ ഇന്ത്യ ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ പോവുകയാണ്. നല്ല ആത്മവിശ്വാസമുണ്ട്. മുന്നോട്ടു പോവുകയാണ് വേണ്ടത്–രാഹുൽ വ്യക്തമാക്കി.dubai-indian-congress-progr

“നിങ്ങളുടെ കഠിനാധ്വാനം രാജ്യത്തിനഭിമാനമാണ്. നിരവധി പ്രശ്നങ്ങൾ നിങ്ങൾ‌ അഭിമുഖീകരിക്കുന്നുണ്ട്. എല്ലാ ദിവസവും ജോലി ചെയ്യേണ്ടിവരുന്ന, വരുമാനം മുഴുവൻ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്ന നിങ്ങളോടു കൂടുതലായി സംസാരിക്കാൻ ആഗ്രഹമുണ്ട്”-ജബൽ അലി ലേബർ കോളനിയിലെ തിങ്ങിനിറഞ്ഞ സദസിനോടു രാഹുൽ പറഞ്ഞു.

ഞാൻ യുഎഇയിലൂടെ യാത്ര ചെയ്തപ്പോൾ നിങ്ങളുടെ ഊർജവും അധ്വാനവും കാണാൻ സാധിച്ചു. ഈ രാജ്യത്തെ നിർമിക്കാൻ നിങ്ങൾ വലിയ സഹായമാണ് ചെയ്തിട്ടുള്ളത്. വളരെ അഭിമാനം നൽകുന്ന കാര്യമാണിത്. മഹാത്മാ ഗാന്ധി അഹിംസ എന്ന മഹത്തായ ആശയം ഉൾക്കൊണ്ടത് മതങ്ങളിൽ നിന്നാണ്. അതിൽ കൃത്യമായി പറയുന്നു, അക്രമം കൊണ്ട് നിങ്ങൾ ഒന്നും നേടുകയില്ലെന്ന്. ഇന്ത്യയെന്നത് കേവലം ഭൂമിശാസ്ത്രപരമായ ഒന്നല്ല. നിങ്ങൾ ദുബായിലേക്ക് വന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തിൽ ഇന്ത്യയെന്ന ആശയം എന്നും ഉണ്ടാകുമെന്നും പ്രവാസികളോട് രാഹുൽ പറഞ്ഞു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അദ്ദേഹത്തിന്റെ വിനയം എനിക്ക് അനുഭവിക്കാൻ സാധിച്ചു. മഹത്തായ രാജ്യങ്ങൾ ഇത്തരം വിനയം കൊണ്ട് നിർമിക്കുന്നവയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി എന്റെ പ്രിയപ്പെട്ട രാജ്യം ഇന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. ജാതിയുടെ മതത്തിന്റെ പണത്തിന്റെ പേരിൽ വിഭജിച്ചിരിക്കുന്നു. വിഭജിച്ചിരിക്കുന്ന ഒരു രാജ്യത്തിന് എങ്ങനെ ജയിക്കാൻ സാധിക്കും. ആദ്യം നമ്മൾ ചെയ്യേണ്ടത്, എല്ലാ ഇന്ത്യക്കാരും ഇന്ത്യയെ ഒരുമിപ്പിക്കണം. എല്ലാവരും പരസ്പരം സഹകരിക്കണം. ഇത് ഒരു രാജ്യമാണ്. അവിടെ നിന്നും നമ്മൾ തുടങ്ങണം– രാഹുൽ പറഞ്ഞു.rahul-dubai-speech_710x400xt

നേരത്തെ യുഎഇയിലെ ഇന്ത്യൻ വ്യവസായികളുമായും പ്രഫഷണലുകളുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. പ്രഭാത ഭക്ഷണത്തിനിടെ നടന്ന കൂടിക്കാഴ്ചയിൽ ബി.ആർ. ഷെട്ടി, എം. എ. യൂസഫലി, സണ്ണി വർക്കി അടക്കമുള്ള പ്രമുഖ വ്യവസായികൾ പങ്കെടുത്തു. ദുബായിലെ പഞ്ചാബി സമൂഹവുമായും രാഹുൽ സംവദിച്ചു. ദുബായ് ഗ്രാൻഡ് ഹയാത്തിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽ കൗൺസിലംഗങ്ങളുമൊത്തായിരുന്നു രാഹുലിന്‍റെ ഉച്ചഭക്ഷണം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമുമായി വളരെ നല്ല കൂടിക്കാഴ്ച എന്നാണ് രാഹുൽ ഇതേപ്പറ്റി ട്വീറ്റ് ചെയ്തത്.

വൈകുന്നേരം ദുബായിയിലെ അന്താരാഷ്‌‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രവാസി ഭാരതീയരെ രാഹുൽ അഭിസംബോധന ചെയ്തു. കഴിഞ്ഞ നാലര വർഷമായി ഇന്ത്യ അസഹിഷ്ണുതയ്ക്കു സാക്ഷ്യം വഹിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. എന്‍റെ പ്രിയ രാജ്യം രാഷ്‌ട്രീയകാരണങ്ങളാൽ ഭിന്നതയിലാണ്. നമുക്ക് ഇന്ത്യയെ ഒരുമിപ്പിക്കണം. ബിജെപി മുക്തഭാരതം നമുക്കാവശ്യമില്ല-നിറഞ്ഞ കൈയടികൾക്കിടെ രാഹുൽ പറഞ്ഞു. സ്റ്റേഡിയം തിങ്ങിനിറഞ്ഞ് ആൾ എത്തിയിരുന്നു. ആയിരത്തോളം ബസുകളിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽനിന്ന് ആൾക്കാർ എത്തി. ഇന്നു രാവിലെ ഇന്ത്യക്കാരായ സർവകലാശാലാ വിദ്യാർഥികളെ അഭിസംബോധന ചെയ്തശേഷം രാഹുൽ അബുദാബിക്കു പോകും. അവിടെ ഷേക്ക് സായിദ് ഗ്രാൻഡ് മോസ്കിൽ രാഹുൽ സന്ദർശനം നടത്തും.എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെപിസിസി വൈസ് പ്രസിഡന്‍റുമാരായ  കെ. സുധാകരൻ,കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറന്പിൽ എംഎൽഎ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ, മുസ്‌ലിം ലീഗ് നേതാ വ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Latest
Widgets Magazine