ദുബൈയെ ജനസാഗരമാക്കി കോണ്‍ഗ്രസ് മഹാസംഗമം. മന്‍ കീ ബാത്ത് പറയാനല്ല’, നിങ്ങളെ കേള്‍ക്കാനാണ് എത്തിയത്’; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍

ദുബൈ: ജനലക്ഷങ്ങളെ സാക്ഷിയാക്കി മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്‍മവാര്‍ഷികത്തില്‍ ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന മഹാസംഗമം പുരോഗമിക്കുന്നു. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞതിനാല്‍ അനേകമാളുകള്‍ക്കാണ് അകത്തേക്ക് പ്രവേശിക്കാനാകാതിരിക്കുന്നത്. സംഗമം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു.

ദുബൈയുടെ ചരിത്രത്തിലാദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംഗമത്തിന് ഇത്രയധികം ജനങ്ങള്‍ പങ്കെടുക്കുന്നത്.rahul-dubai-speech_710x400xt

അതേ സമയം  പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിങ്ങളോട് എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ പറയാനല്ല താന്‍ ഇവിടെ എത്തിയിരിക്കുന്നത് മറിച്ച് നിങ്ങളുടെ മനസിലെ കാര്യങ്ങള്‍ കേള്‍ക്കാനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

യുഎഇയുടെ പുരോഗതിയില്‍ ഇന്ത്യക്കാരുടെ പങ്ക് വലുതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജബർ അലി ലേബർ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒന്നിച്ച് കൂടിയത്.FB_IMG_1547219070824

വിവിധ സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെ ആരംഭിച്ച സംഗമത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി എന്നിവര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഗാന്ധിജിയുടെ ജീവിത സിദ്ധാന്തങ്ങള്‍ മുഴുവന്‍ സഹിഷ്ണുതയെ അടിസ്ഥാനമാക്കിയാണെന്നും രാജ്യത്ത് അത് തിരിച്ചുപിടിക്കുന്നതിനായി പ്രയത്‌നിക്കണമെന്നും. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയം ഒരു മിനിമം ഇന്ത്യയായി മാറിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യയുടെ അഭിമാനകരമായ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തെ രാജ്യം ഉറ്റുനോക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുന്നതിന് വേണ്ടി കാത്തിരിക്കാമെന്നും. ലോകമാകമാനമുള്ള നേതാവായി രാഹുല്‍ഗാന്ധി അവതരിച്ചിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest
Widgets Magazine