സ്ത്രീ സമത്വം തീർച്ചയായും വേണ്ടതാണ് ,ശബരിമല വിഷയത്തിൽ ജനം തീരുമാനിക്കട്ടെയെന്ന് രാഹുൽ

ദുബായ് : ശബരിമല  സ്ത്രീ പ്രവേശന വിഷയത്തിൽ  സുപ്രീംകോടതി വിധിയെക്കുറിച്ച് പ്രതികരിക്കാനില്ല, ജനം തീരുമാനിക്കട്ടെയെന്ന് രാഹുല്‍ ഗാന്ധി ദുബായിൽ വാർത്താ സമ്മേളനത്തിൽ  പ്രതികരിച്ചു . റഫേൽ വിഷയത്തിലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് രാഹുൽഗാന്ധി മറുപടി നൽകി.ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ പുതിയ നിലപാടാണ്  രാഹുല്‍ ഗാന്ധി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത് . ശബരിമല വിഷയത്തിൽ രണ്ട് ഭാഗങ്ങളും കേട്ടു. ഇരുഭാഗത്തും ന്യായമുണ്ട്. ഒരു ഭാഗത്ത് ആചാരം സൂക്ഷിക്കണമെന്ന് പറയുന്നു, മറ്റൊരു ഭാഗത്ത് സ്ത്രീസമത്വം വേണമെന്ന് പറയുന്നു. സ്ത്രീസമത്വം തീർച്ചയായും വേണ്ട കാര്യമാണ്. സ്ഥിതി സങ്കീർണമാണ്. എന്തായാലും കേരളത്തിലെ ജനങ്ങളുടെ താൽപര്യത്തിനൊപ്പം നിൽക്കാനാണ് കേരളത്തിലുള്ള കോൺഗ്രസ് നേതാക്കൾക്ക് നൽകിയ നിർദേശം.

റഫേലിൽ ആദ്യ ചോദ്യം നീതി എവിടെ എന്നുള്ളതാണ്? എയർഫോഴ്സ്, എഎച്ച്,എൽ, ഇന്ത്യയിലെ ജനങ്ങൾ ഇവർക്കാണ് നീതി വേണ്ടത്. പ്രധാനമന്ത്രിയായാൽ ആ നീതി ഉറപ്പാക്കും. ആരാണ് ചെയ്തത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തെലങ്കാന തിരികെ പിടിക്കാൻ കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. എന്റെ പേര് നരേന്ദ്രമോദിയല്ല, ഞാൻ കള്ളം പറയാറില്ല. എനിക്ക് ചെയ്യാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ ഞാൻ നടത്താറില്ല. ഭരണം നേടിയാൽ ആന്ധ്രയെ പ്രത്യേകസംസ്ഥാനമാക്കുമെന്ന് പറഞ്ഞിരുന്നു, ആ വാഗ്ദാനം നിറവേറ്റും. നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനാണ് നോക്കുന്നത്. അനിൽ അംബാനിയ്ക്ക് വേണ്ടിയാണ് മോദി നിലനിൽക്കുന്നത്. – രാഹുൽ പറഞ്ഞു.രാഹുലിന്റെ ദുബായ് സന്ദർശനത്തിന്റെ രണ്ടാംദിനമാണിന്ന്. ഊഷ്മളവരവേൽപ്പാണ് ദുബായിൽ രാഹുലിന് ലഭിക്കുന്നത്.

 

Latest
Widgets Magazine