തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് തിരുവനന്തപുരത്തെ വ്യവസായ പ്രമുഖന്‍ ആണെന്ന് സൂചന .ഇപ്പോഴും സംരക്ഷിക്കുന്നത് കോൺഗ്രസിലെ മുതിർന്ന യുവനേതാവാണ് എന്നും സൂചനയുണ്ട് .ബെംഗളൂരു നഗരത്തിലെ വില്ലയിലാണ് രാഹുല്‍ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞതെന്നാണ് വിവരം. ഇവിടേക്ക് പൊലീസ് എത്തിയെങ്കിലും രണ്ടു മണിക്കൂര്‍ മുന്‍പ് രാഹുല്‍ മുങ്ങി. രാഹുലിന് സഹായമൊരുക്കുന്നത് കേരളത്തില്‍ വമ്പന്‍ ബിസിനസ്സ് ബന്ധമുള്ള കോണ്‍ഗ്രസിലെ ഉന്നതന്റെ സഹായം രാഹുലിന് കിട്ടുന്നുണ്ട്.
കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും രാഹുലിനെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല. രാഹുലിനെ പിടികൂടാൻ കോടതി പരിസരങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. കീഴടങ്ങും മുൻപ് രാഹുലിനെ പിടികൂടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അവസാനമായി രാഹുലിന്റെ ലൊക്കേഷൻ ലഭിച്ചത് കർണാടക അതിർത്തിയിലെ സുള്ള്യയിലാണ്. അതിനാൽ തന്നെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയാണ് ഒളിവിലുള്ളതെന്ന് അറിയാവുന്ന നേതാക്കള്‍ കേരളത്തിലുണ്ടെന്ന് സൂചന. കേരളത്തില്‍ വമ്പന്‍ ബിസിനസ്സ് ബന്ധമുള്ള കോണ്‍ഗ്രസിലെ ഉന്നതന്റെ സഹായം രാഹുലിന് കിട്ടുന്നുണ്ട്.രാഹുലിനു കാര്‍ എത്തിച്ചു നല്‍കുന്നതും യാത്രയ്ക്കുള്ള വഴികള്‍ കണ്ടെത്തുന്നതും ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായികളായ ചിലരാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. എന്നാല്‍ ഇതിന് പിന്നില്‍ തിരുവനന്തപുരത്തെ വ്യവസായിയ്ക്കും പങ്കുണ്ട്. ഇതിന് കാരണം കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയാണ്. ആഡംബര റിസോര്‍ട്ടിലെ താമസത്തിനു പിന്നിലും ഇവരുണ്ട്. സുരക്ഷ ഒരുക്കിയ പലരെയും പൊലീസ് നേരില്‍ കണ്ട് ചോദ്യം ചെയ്തു. പക്ഷേ പ്രധാന വ്യവസായി ഒരുക്കുന്ന സംരക്ഷണം മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ തടസ്സമാണ്. പാലക്കാട് നിന്നും തമിഴ്‌നാട്ടിലെത്തിയ രാഹുലിനെ ഈ വ്യവസായിയുടെ പിന്തുണയില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരത്തെ വീക്കിലിന് രേഖകള്‍ എത്തിച്ചു നല്‍കിയതും വക്കാലത്ത് ഒപ്പിടാന്‍ സൗകര്യമൊരുക്കിയതുമെല്ലാം ഈ വ്യവസായ പ്രമുഖനാണ്.
പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നത്. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറില്‍ പൊള്ളാച്ചിയിലെത്തി അവിടെ നിന്നും മറ്റൊരു കാറില്‍ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. പിന്നീട് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയായ ബാഗലൂരിലെത്തി അവിടത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞുവെന്ന് പോലീസ് പറയുന്നു. ഇവിടേക്ക് അന്വേഷണ സംഘം എത്തുന്നുവെന്ന വിവരം അറിഞ്ഞാണ് രാഹുല്‍ ബെംഗളൂരുവിലേക്ക് പോയത്. തമിഴ്‌നാട്ടിലും സ്വാധീനമുള്ള വ്യവസായിയാണ് രാഹുലിനെ സംരക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ കളിയിക്കാവിളയിലൂടെ രാഹുല്‍ തിരുവനന്തപുരത്ത് എത്താന്‍ സാധ്യത കൂടുതലാണ്. തിരുവനന്തപുരം കോടതിയില്‍ അടക്കം രാഹുല്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഒന്‍പതാം ദിവസമാണ് രാഹുല്‍ പൊലീസിന്റെ കണ്ണു വെട്ടിച്ച് ഒളിയിടങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങും എന്ന അഭ്യൂഹം പരന്നെങ്കിലും അതുണ്ടായില്ല. ബെംഗളൂരു നഗരത്തില്‍ അടക്കം രാഹുല്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയ പോലീസ് രാഹുല്‍ ഇപ്പോഴും കര്‍ണാടകയില്‍ തന്നെയാണെന്നാണ് കരുതുന്നത്. അതിനിടെ രാഹുല്‍ ഇന്ന് കേരളത്തിലെ കോടതികളില്‍ എവിടെയെങ്കിലും കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഈ മുന്നറിയിപ്പ് വിവിധ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. അതേസമയം കീഴടങ്ങാനുള്ള നീക്കം രാഹുൽ ഉപേക്ഷിച്ചെന്ന നിഗമനത്തിൽ എസ്ഐടി സംഘം എത്തി. ഇന്നലെ രാഹുൽ കേരള- കർണാടക അതിർത്തിയിൽ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു. കീഴടങ്ങാനാണ് ഇവിടെ എത്തിയതെന്നായിരുന്നു എസ്ഐടിക്ക് ലഭിച്ച വിവരം. സുള്ള്യ കേന്ദ്രീകരിച്ചത് രാത്രിയിലും പൊലീസ് പരിശോധന നടത്തിയിരുന്നു. കുടകിലും രാഹുലിന് സഹായം ലഭിച്ചെന്നാണ് വിവരം.
കസ്റ്റഡിയിലുള്ള രാഹുലിന്റെ പിഎ ഫസലിനെയും ഡ്രൈവര്‍ ആല്‍വിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ആല്‍വിനും ഫസലിനുമൊപ്പമാണ് രാഹുല്‍ പാലക്കാട് നിന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട് വരെ ഇവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പാലക്കാട് വിട്ട ഇരുവരും ശനിയാഴ്ച തിരിച്ചെത്തി. ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്റെ നീക്കങ്ങളെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
രാഹുലിനെതിരായ രണ്ടാമത്തെ പരാതിയിൽ എസ്‌ഐടി നടപടികൾ വേഗത്തിലാക്കി. കേസിൽ രാഹുലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെന്നി നൈനാനെ കൂടി പ്രതിചേർക്കും. അതിജീവിത പരാതിയിൽ ഫെന്നി നൈനാന്റെ പേര് പരാമർശിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്റ്റേയിൽ എത്തിച്ച് തന്നെ പീഡിപ്പിച്ചെന്നും അവിടേക്ക് കൊണ്ടുപോകാനായി വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാൻ ഉണ്ടായിരുന്നെന്നും കാർ ഓടിച്ചത് അദ്ദേഹമാണെന്നും അതിജീവിത പരാതിയിൽ പറഞ്ഞിരുന്നു.










