പിണറായി അറിയാതെ ഇതൊന്നും നടക്കില്ല; ഇനിയും ദേവസ്വം മന്ത്രി ആ കസേരയില്‍ തുടരരുത്; ക്ഷേത്രങ്ങള്‍ നല്ല രീതിയില്‍ നടത്താന്‍ കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെഏല്‍പ്പിക്കണം രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : ഇനിയും ദേവസ്വം മന്ത്രി ആ കസേരയില്‍ തുടരരുതെന്നും പിണറായി അറിയാതെ ഇതൊന്നും നടക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

”പത്മകുമാറിനെ അറസ്റ്റ് ചെയ്തത് ബി.ജെ പി യുടെയും മാധ്യമങ്ങളുടെയും സമ്മര്‍ദ്ദം കൊണ്ടാണ്. ആരാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്തണം.പിണറായി വിജയന്‍ വിചാരിക്കാതെ ഇതൊന്നും നടക്കില്ല. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇപ്പോഴും ദേവസ്വം മന്ത്രി രാജിവെയ്ക്കാത്തത് എന്തുകൊണ്ടാണ്.? പൊളിറ്റിക്കല്‍ സപ്പോര്‍ട്ട് ഈ കൊള്ളക്ക് ഉണ്ടായിട്ടുണ്ട്. എസ്.ഐ ടി ആയാലും കേന്ദ്ര ഏജന്‍സി അയാലും കുറ്റക്കാര്‍ നിയമത്തിന് മുന്നില്‍ വരണം. വരുന്ന തെരഞ്ഞെടുപ്പില്‍ അഴിമതിയെ കുറിച്ചുള്ള ചര്‍ച്ച നടക്കണം. അഴിമതി രഹിത ഭരണം നടത്താനാകും എന്ന ഉറപ്പാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നത്. ഇവിടെ ക്ഷേത്രങ്ങള്‍ നല്ല രീതിയില്‍ നടത്താന്‍ കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെ ക്ഷേത്രങ്ങള്‍ ഏല്‍പ്പിക്കണം”. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയില്‍ കഴിഞ്ഞ ദിവസം കണ്ടത് കുറ്റകരായ അനാസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. എന്‍.ഡി.എ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും, സീറ്റിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

Top