രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമല്ല നായകനായി എത്തുന്നത്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ് ചിത്രത്തിലെ നായകന്‍. രഞ്ജിത് ആയിരിക്കില്ല ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അച്ചായന്‍സിന് ശേഷം സേതു തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിക്കുന്നത് വര്‍ണ ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ്. മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. ലീല ആയിരുന്നു ആദ്യ ചിത്രം. ഷെബി സംവിധാനം ചെയ്ത ബോബി എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് നായകനിരയിലേക്കിയത്. രജപുത്ര രഞ്ജിത് സംവിധാനം ചെയ്ത ബ്ലാ്ക്ക് ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും നായക കഥാപാത്രമായിരുന്നില്ല.
Tags: ranjith new film


