ബിഹാർ :ഓഫീസില്‍ചെന്ന യുവതിയെ സര്‍ക്കാര്‍ ജീവനക്കാരന്‍ പീഡിപ്പിച്ചു. തന്നെ പീഡിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരനെ യുവതി ചെരിപ്പൂരിയടിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബീഹാറിലെ മുസാഫര്‍പൂരിലെ ഗിയാഖത് ബ്ലോക്കിലാണ് സംഭവം. ഗിയാഖത് ബ്ലോക്ക് സര്‍ക്കിള്‍ ഓഫീസറായ നിഷികാന്തിനെതിരെ പൊലീസ് കേസെടുത്തു. ഓഫീസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ കാണുവാന്‍ ചെന്ന യുവതിയെ ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി നിഷികാന്തും മറ്റൊരു ഉദ്യോഗസ്ഥനും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. പീഡനം സഹിക്കവയ്യാതായതോടെ പൊതുസ്ഥലത്ത് വെച്ചുതന്നെ യുവതി ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. യുവതിയെ പിടിച്ചുമാറ്റുവാന്‍ കൂടിനിന്നവര്‍ ശ്രമിച്ചെങ്കിലും എല്ലാവരെയും തട്ടിമാറ്റിയായിരുന്നു യുവതിയുടെ രോഷപ്രകടനം. ഇതിനിടയില്‍ ചെരിപ്പൂരിയും യുവതി ഇയാളെ അടിച്ചു. ജോലിയിലെ അശ്രദ്ധ, അഴിമതി, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.


