അമ്മയുടെ കാമുകന് വഴങ്ങണമെന്നമ്മ!!.. രക്ഷകനായെത്തിയ സ്വന്തം കാമുകനും പെൺകുട്ടിയെ പീഡിപ്പിച്ചു

അമ്മയുടെ കാമുകന് വഴങ്ങണമെന്നമ്മ!!.. രക്ഷകനായെത്തിയ സ്വന്തം കാമുകനും പെൺകുട്ടിയെ പീഡിപ്പിച്ചു.പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം കാമുകനു വഴങ്ങിക്കൊടുക്കാന്‍ അമ്മയാണ് നിർബന്ധിച്ചത് .രക്ഷയില്ലാതെ പെണ്‍കുട്ടിസ്വന്തമാ കാമുകനെ വിളിച്ചുവരുത്തി ഇയാള്‍ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയി. എന്നാല്‍ കാമുകനും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ മുപ്പത്തിയേഴുകാരി രണ്ട് പെണ്‍മക്കള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ ജീവിച്ച് വരികയാണ്. ഇതിനിടെ ഒരു യുവാവുമായി യുവതി പ്രണയത്തിലായി. തുടര്‍ന്ന് 17കാരിയായ മൂത്തമകള്‍ കാമുകന് വഴങ്ങണമെന്നും അയാള്‍ക്കൊപ്പമുള്ള വിവാഹത്തിന് വഴങ്ങണമെന്നും അമ്മ ആവശ്യപ്പെട്ടു. അമ്മയുടെ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ കാമുകനായ ഉണ്ടന്‍കോട് സ്വദേശി അനൂപിനെ(24) പെണ്‍കുട്ടി വിളിച്ചുവരുത്തുകയും കൂടെ ഇറങ്ങി പോവുകയുമായിരുന്നു. എന്നാല്‍ അനൂപിന്റെ രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ല.

തുടര്‍ന്ന് അന്ന് രാത്രി അനൂപ് പെണ്‍കുട്ടിയുമായി സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. അവിടെവെച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. അടുത്ത ദിവസം മകളെ കാണാനില്ലെന്ന പരാതിയുമായി അമ്മ വെള്ളറട പൊലീസിനെ സമീപിച്ചു. ഉടന്‍തന്നെ പെണ്‍കുട്ടിയെയും കാമുകനെയും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരാതിയുമായെത്തിയ അമ്മയെയും പ്രതിയാക്കി പൊലീസ് കേസെടുത്തത്. പ്രതികളെയും പെണ്‍കുട്ടിയെയും ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് എസ്‌ഐ സതീഷ്‌കുമാര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top