കൊല്ലത്ത് പശുവിനെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിലായി

സ്വന്തം ലേഖകൻ

കൊല്ലംജില്ലയിലെ കുളത്തുപ്പുഴയിൽ തൊഴുത്തിൽ നിന്ന പശുവിനെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ. കുളത്തുപ്പുഴ അമ്പതേക്കർ വില്ലുമല സ്വദേശി തടത്തരികത്ത് വീട്ടിൽ വാലി കുറുക്കൻ എന്ന് വിളിക്കുന്ന 37കാരനായ ലാൽകുമാറാണ് അറസ്റ്റിലായത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുളത്തുപ്പുഴ പോലീസാണ് പ്രതിയെ പിടികൂടിയത്. തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ കുളത്തുപ്പുഴ കെ എസ് ആർ ടി സി ബസ്റ്റാന്റിൽ നിന്ന്പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് പ്രതി പൊലീസ് പിടിയിലായത്. തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ ലൈംഗികമായി പീഡിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു.

മുമ്പ് കുട്ടികളെ ഹോസ്റ്റലിൽ കയറി പീഡിപ്പിക്കുകയും മൂന്നാം ക്ലാസുകാരിയെ വീട്ടിൽ വിളിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ലാൽകുമാർ എന്നും ഈ കേസുകൾ നിലവിൽ കോടതി പരിഗണനയിലാണെന്നും കുളത്തുപ്പുഴ എസ്ഐ എം ജി വിനോദ് പറഞ്ഞു പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Top