ആര്‍.ബാലകൃഷ്ണപിള്ളയുടെ ഭാര്യ വല്‍സല കുമാരി നിര്യാതയായി

കൊല്ലം: മുന്നാക്ക ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വല്‍സല കുമാരി (77) നിര്യാതയായി. ഹൃദയാഘാതം മൂലം കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഗണേഷ് കുമാര്‍ മകനാണ്. ബിന്ദു, ഉഷ എന്നിവരാണ് മറ്റു മക്കള്‍. സംസ്കാരം നാളെ 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Top