ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചെന്ന പരാതി വിദഗ്ദ്ധ സംഘം അന്വേഷിക്കും.കുട്ടിയുടെ തുടര്‍ ചികിത്സാ സംബന്ധമായ കാര്യങ്ങൾ സര്‍ക്കാര്‍ നിര്‍വ്വഹിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പരാതിയെപ്പറ്റി അന്വേഷിക്കാൻ വിദഗ്‌ധ സമിതിയെ ആരോഗ്യ വകുപ്പ് നിയോഗിച്ചു.. ജോയിന്റ് ഡി.എം.ഇ ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ആലപ്പുഴ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് , ആര്‍.സി.സി എന്നീ സ്ഥാപനങ്ങൾക്ക് പുറത്തു നിന്നുള്ള വിദഗ്ദ്ധരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എ.ആര്‍.ടി വിഭാഗത്തിലുള്ളവര്‍, പാത്തോളജി, ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധർ എന്നിവര്‍ സംഘത്തിലുണ്ടാവും.
അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിയുടെ തുടര്‍ ചികിത്സാ സംബന്ധമായ കാര്യങ്ങളും സര്‍ക്കാര്‍ നിര്‍വ്വഹിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. എന്നാൽ കുട്ടിയുടെ രക്ഷിതാക്കൾ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടും ആദ്യഘട്ടത്തിൽ ഇടപെടാൻ മന്ത്രി തയ്യാറായില്ലായിരുന്നു.


