നടി ആ്ക്രമിക്കപ്പെട്ട സംഭവം: റിമി ടോമിയും കുടുങ്ങും; ചോദ്യം ചെയ്യൽ ഉടൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവം വൻ ട്വിസ്റ്റിലേക്ക് നീങ്ങുന്നു. ഗായികയും ടിവി അവതാരകയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ദിലീപുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവരെ ചോദ്യം ചെയ്താൽ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇരുവരും തമ്മിൽ നിരവധി റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുമുണ്ടെന്നും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലെന്ന് കൈരളി ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ചോദ്യംചെയ്യാൻ തീരുമാനിച്ചതോടെ റിമി ടോമിയോട് വിദേശത്തേക്ക് പോകരുതെന്നും ഷോകൾ റദ്ദാക്കണമെന്നും അന്വേഷണസംഘം നിർദേശിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഴ്ചകൾക്ക് മുൻപ് ദിലീപിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയപ്പോൾ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയിൽ നിരവധി രേഖകളും ഉദ്യോഗസ്ഥസംഘം കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകൾ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികൾ എൻഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടിയും റിമിയും നേരത്തെ അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാൽ കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യർ അറിഞ്ഞത് നടിയുടെ ഇടപെടൽ കൊണ്ടാണെന്ന് വിശ്വസിച്ച റിമി, നടിയുമായി അകലുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണഉദ്യോഗസ്ഥർക്ക് മനസിലായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗൂഢാലോചനയിലും റിമിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നത്.

Top