താലൂക്ക് ഓഫീസ് ജീവനക്കാരെ നിര്‍ബന്ധമായി രാഖി കെട്ടിച്ചു; കെട്ടിയില്ലെങ്കില്‍ കൊല്ലുമെന്ന് ആര്‍എസ്എസിന്റെ ഭീഷണി

Aarti_plate_Raksha_Bandhan_India

ആലപ്പുഴ: താലൂക്ക് ഓഫീസ് ജീവനക്കാരെ നിര്‍ബന്ധമായി ആര്‍എസ്എസുകാര്‍ രാഖി കെട്ടിച്ചു. കുട്ടനാട്ടിലാണ് ആര്‍എസ്എസിന്റെ ഈ അക്രമം. രാഖി കെട്ടിയില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി.

കുട്ടനാട് താലൂക്ക് ഓഫീസിലാണ് സംഭവം ഉണ്ടായത്. ഓഫീസിലെത്തിയ ആര്‍എസ്എസ് സംഘം ജീവനക്കാരുടെ കയ്യില്‍ നിര്‍ബന്ധമായി രാഖി കെട്ടുകയായിരുന്നു. കെട്ടാന്‍ വിസമ്മതിച്ചവരെ കയ്യേറ്റം ചെയ്യാനും മുതിര്‍ന്നു. ഇതോടെ ജീവനക്കാരും ആര്‍എസ്എസുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. തഹസില്‍ദാര്‍ പൊലീസിനെ വിളിച്ചതോടെയാണ് സംഘം മടങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഖി കെട്ടാന്‍ വിസമ്മതിച്ചവരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണ് ആര്‍എസ്എസ് സംഘം മടങ്ങിയത്. സ്ഥലത്ത് ഇപ്പോഴും പൊലീസ് കാവല്‍ തുടരുകയാണ്.

Top