തിരുവനന്തപുരം ആർഎസ്എസുകാരന്റെ കൊലപാതകം: പിന്നിൽ കണ്ണൂർ ലോബി; കൊലനടത്താനെത്തിയത് ട്രെയിനിൽ

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് കാര്യവാഹക് രാജേഷ് വെട്ടേറ്റു മരിച്ച സംഭവം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് സിപിഎമ്മിലെ കണ്ണൂർ ലോബിയെന്നു സൂചന. മലബാർ മേഖലയിൽ നിന്നുള്ള കൊലയാളി സംഘം തിരുവനന്തപുരത്ത്എത്തി കൊലനടത്തിയ ശേഷം തിരികെ മിന്നിൽ വേഗത്തിൽ മൂന്നു സംഘങ്ങളായി മടങ്ങുകയായിരുന്നുവെന്ന സൂചനയാണ് ശക്തമായിരിക്കുന്നത്. കേസ് കോടതിയിലെത്തുമ്പോൾ പ്രതികളെ രക്ഷപെടുത്തുന്നതിനു വേണ്ടിയാണ് കേസിൽ ഇത്തരത്തിൽ ആസൂത്രണം നടപ്പാക്കിയതെന്നാണ് സൂചന.
ഇന്നലെ രാത്രിയിലാണ് ശ്രീകാര്യത്തെ കടയ്ക്കു മുന്നിൽ വച്ച് ആർഎസ്എസ് കാര്യവാഹകായ രാജേഷിനെ ബൈക്കിലും കാറിലുമായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിനു പിന്നാലെ പൊലീസ് നടതതിയ അന്വേഷണത്തിലാണ് സിപിഎമ്മിലെ കണ്ണൂർ ലോബിയാണ് ആക്രമണത്തിനു പിന്നിലെന്നു കണ്ടെത്തിയിരിക്കുന്നത്.
കൊലപാതക സംഘത്തിൽ കണ്ണൂരിൽ നിന്നുള്ള 11 പാർട്ടി ക്വട്ടേഷൻ സംഘാംഗങ്ങളുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.  ഇന്നലെ വൈകുന്നേരത്തെ പരശുറാം എക്‌സ്പ്രസിലാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. ഇവർക്കു ആയുധങ്ങൾ എത്തിച്ചു നൽകുന്നതിനു മുന്നിൽ നിന്നത് സിപിഎമ്മിന്റെ തിരുവനന്തപുരത്തെ അഞ്ച് പ്രാദേശിക നേതാക്കളായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർ ആക്രമണം നടത്തിയ ശേഷം വിവിധ സംഘങ്ങളായി തിരിഞ്ഞ് കെ.എസ്.ആർ.ടിസി ബസിലും ട്രെയിനിലുമായി കണ്ണൂരിലേയ്ക്കു മടങ്ങുകയും ചെയ്തു.  ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ മാഫിയ സംഘമാണ് തിരുവനന്തപുരത്തെ കൊലപാകത്തിനു പിന്നിലെന്നും വ്യക്തമായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top